വിഴിഞ്ഞം പോര്‍ട്ടിന് ഔദ്യോഗിക നാമമായി: ‘വിഴിഞ്ഞം ഇന്‍റർനാഷനല്‍ സീപോർട്ട്’
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്‍റർനാഷനല്‍ സീപോര്‍ട്ട് ’എന്ന് നാമകരണം ചെയ്തു. തുറമുഖ മന്ത്രിയുടെ മാസാന്ത പദ്ധതി അവലോകന യോഗത്തില്‍ എടുത്ത തീരുമാനമായാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. സെപ്റ്റംബറിൽ ആദ്യ കപ്പലെത്തിച്ച് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുന്നോടിയായാണ് തീരുമാനം.
കരാര്‍ കമ്പനിയായ അദാനിയുടെ പേരിലാണ് കേരള സര്‍ക്കാറിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമാണഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. പദ്ധതിക്കായി 5246 കോടി രൂപ സംസ്ഥാന സര്‍ക്കാറാണ് ചെലവഴിക്കുന്നത്. ഇതുസംബന്ധിച്ച അനിശ്ചിതത്വത്തിന് പൂര്‍ണ വിരാമമിട്ടാണ് പുതിയ പേരും ലോഗോയും തയാറാക്കാൻ ഉഭയകക്ഷി ധാരണയായത്.
ഇതിലൂടെ വിഴിഞ്ഞത്തെ സാർവദേശീയ ബ്രാൻഡായി അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോ ഉടന്‍ പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.