ടൂറിസ്റ്റ് വാഹനങ്ങളിൽ ക്രമക്കേട് നടന്നാൽ ഉദ്യോഗസ്ഥരും ഉത്തരവാദികൾ - മന്ത്രി ആന്റണി രാജു
text_fieldsതിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് തരംതിരിച്ച് നൽകിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ അപര്യാപ്തതയുണ്ടെങ്കിലും ഉള്ളവരെ വെച്ച് നിയമം കൃത്യമായി നടപ്പാക്കണമെന്ന നിർദേശമാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ബസ് ഉടമകളുമായുള്ള കൂടിക്കാഴചക്ക് ശേഷം മാധ്യമങ്ങങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വാഹനങ്ങളുടെ ഉത്തരവാദിത്തം പ്രത്യേകം തരം തിരിച്ച് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. അവരുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളിൽ ക്രമക്കേടുകൾ നടന്നാൽ വാഹന ഉടമകൾ മാത്രമല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തതരവാദികളായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃതകളർകോഡ് നടപ്പാക്കുന്നതിനുൾപ്പെടെ ബസുടമകൾ സാവകാശം ആവശ്യപ്പെട്ടിരുന്നു. അവയൊന്നും തന്നെ അംഗീകരിക്കാവുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ച നിരാശാജനകമായിരുന്നെന്ന് ടൂറിസ്റ്റ് ബസുടമകൾ പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം ഏകീകൃത കളർകോഡിലേക്ക് മാറാൻ പറഞ്ഞാൽ സാധലിക്കില്ല. 1-6-2022 മുതൽ കളർ കോഡ് നടപ്പാക്കാൻ നിർദേശമുണ്ട്. അടുത്ത ഫിറ്റ്നസ് ടെസ്റ്റ് വരെ സമയപരിധി നീട്ടി നൽകാമെന്ന് ഉത്തരവിൽ തന്നെയുണ്ട്. ഞങ്ങൾ ആവശ്യപ്പെട്ടതും അതുതന്നെയാണ്. എന്നാൽ അംഗീകരിക്കാൻ മന്ത്രി തയാറായില്ല. ഹൈകോടതി നിർദേശമുണ്ടെന്നാണ് പറയുന്നത്. പെട്ടെന്ന് ഒരു ദിവസം കളർ മാറ്റുന്നത് പ്രായോഗികമല്ലെന്നും ബസുടമകൾ പറഞ്ഞു.
എത്രയോ കാലമായി നിശ്ചലമായി കിടക്കുന്ന വ്യവസായ മേഖലായണ് കോൺട്രാക്ട് ക്യാരേജ് മേഖലയെന്നും ഒന്നോ രണ്ടോ പേർ നടത്തുന്ന നിയമ ലംഘനം പർവതീകരിച്ച് മേഖലയെ ഒന്നാകെ താറടിക്കുകയാണെന്നും ബസുടമകൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.