'സ്റ്റാമ്പ് ഒട്ടിച്ച കവർ വാങ്ങൽ'ഒാൺലൈൻ നീക്കത്തിൽ ഉദ്യോഗസ്ഥരുടെ അള്ള്
text_fieldsതിരുവനന്തപുരം: ലൈസൻസ്-ആർ.സി സേവനങ്ങൾക്ക് 'സ്റ്റാമ്പ് ഒട്ടിച്ച കവർ വാങ്ങൽ' ഒഴിവാക്കി പകരം ഒാൺലൈനാക്കാനുള്ള ഗതാഗതകമീഷണറേറ്റിെൻറ തീരുമാനം അട്ടിമറിക്കാൻ നീക്കം. തീരുമാനത്തിൽ ഒരുവിഭാഗം ഉദ്യോഗസ്ഥർ നിസ്സഹകരിച്ചതോടെ രണ്ടാഴ്ചയായി തപാൽനീക്കം മന്ദഗതിയിൽ. കൈമടക്കും ഇടനിലയും ഒഴിവാക്കാനുള്ള പരിഷ്കാരമാണ് അനിശ്ചിതാവസ്ഥയിലായത്.
ആർ.സി ബുക്ക്, ലൈസൻസ് സംബന്ധമായി അപേക്ഷകൾക്കൊപ്പം ഇവ തപാലിൽ ലഭിക്കുന്നതിന് വിലാസമെഴുതിയ കവറും സ്റ്റാമ്പും വാങ്ങിയിരുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. ജനുവരി ഒന്നുമുതൽ ഇത് അവസാനിപ്പിച്ച് തപാൽഫീസായ 45 രൂപ അപേക്ഷഫീസിനൊപ്പം ഒാൺലൈനായി ഇൗടാക്കിത്തുടങ്ങിയിരുന്നു. അപേക്ഷകെൻറ വിലാസമെഴുതി അയക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കും നൽകി. ഇതിനോട് ഒരു വിഭാഗം ഉദ്യോഗസ്ഥർ വിമുഖത കാണിച്ചതോടെയാണ് ലൈസൻസ്-ആർ.സി ബുക്ക് സേവനങ്ങൾ അവതാളത്തിലായത്.
വിലാസം തങ്ങൾക്ക് എഴുതാനാവില്ലെന്നും നിർദേശം മാറ്റണമെന്നും കാട്ടി വകുപ്പ് മന്ത്രിക്കടക്കം നിവേദനവും നൽകുന്നതിലേക്കും കാര്യങ്ങളെത്തി. കവർ വാങ്ങാൻ ഒാഫിസുകളിൽ പണമില്ലെന്നതായിരുന്നു മറ്റൊരുവാദം. അതേസമയം പഴയപടി 45 രൂപയുടെ സ്റ്റാെമ്പാട്ടിച്ച് കവർ നൽകുന്നവർക്ക് രേഖകൾ തപാലിൽ അയച്ച് നൽകുന്നുണ്ട്. ഒാൺലൈൻ അേപക്ഷയുെട കാര്യത്തിൽ ഉദ്യോഗസ്ഥർ വലിയ താൽപര്യം കാണിക്കാതായതോടെ അപേക്ഷകരാണ് വെട്ടിലായത്. രേഖകൾ കിട്ടാൻ മറ്റ് മാർഗമില്ലാത്തവർ രണ്ടുവട്ടം തപാൽഫീസടച്ചും രേഖകൾ കൈപ്പറ്റാൻ നിർബന്ധിതരാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.