റിപ്പോർട്ട് തയാറാക്കാൻ പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ അട്ടപ്പാടിയിലേക്ക്
text_fieldsകോഴിക്കോട്: ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിൽകണ്ട് മനസിലാക്കി റിപ്പോർട്ട് തയാറാക്കാൻ പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ അട്ടപ്പാടിയിലേക്ക്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, പട്ടികവർഗ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
അതിനായി ഈമാസം 11, 12 തീയതികളിൽ ഉദ്യോഗസ്ഥർ അട്ടപ്പാടി സന്ദർശിക്കും. അഡീഷണൽ സെക്രട്ടറി വി.ജി. മിനിമോൾ, അണ്ടർ സെക്രട്ടറി പി.ആർ. പ്രവദ, സെക്ഷൻ ഓഫീസർ വി.എസ്.അഭിലാഷ് കുമാർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ പി. ജയകുമാർ തുടങ്ങിയവരാണ് അട്ടപ്പാടി സന്ദർശിക്കുന്നത്.
പട്ടികവർവകുപ്പിന്റെ പ്രവർത്തനം സംബന്ധിച്ച് ആദിവാസികളിൽനിന്ന് പരാതികൾ ഉയർന്നതിനെ തുടർന്നാണ് മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ഈമാസം ആറിന് കുറിപ്പ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.