എണ്ണക്കച്ചവടം: പ്രതിമാസം ഉൗറ്റുന്നത് േകന്ദ്രം 20,225 കോടി, കമ്പനികൾ 5200
text_fieldsകൊച്ചി: സാധാരണക്കാരെൻറ നടുവൊടിച്ച് ഇന്ധനവില കത്തിക്കയറുേമ്പാൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഖജനാവിലും എണ്ണക്കമ്പനികളുടെ പോക്കറ്റിലുമെത്തുന്നത് കോടികൾ. എക്സൈസ് തീരുവ ഇനത്തിൽ കേന്ദ്ര ഖജനാവിൽ പ്രതിമാസം ശരാശരി 20,255 കോടിയെത്തുേമ്പാൾ വിൽപന നികുതിയായി ഒാരോ മാസവും സംസ്ഥാന സർക്കാറിന് ലഭിക്കുന്നത് ശരാശരി 512 കോടി.
കഴിഞ്ഞ വർഷം ജൂൺ മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിൽ പ്രധാന എണ്ണക്കമ്പനികളുടെ ലാഭം 62,451.84 കോടിയാണ്. പ്രതിമാസം കമ്പനികളുടെ ശരാശരി ലാഭം 5204.32 കോടി. ഇന്ധനവില എത്ര ഉയർന്നിട്ടും കേന്ദ്രവും എണ്ണക്കമ്പനികളും എന്തുകൊണ്ട് കണ്ണടക്കുന്നു എന്നതിന് ഉത്തരം കൂടിയാണ് ഇൗ കണക്കുകൾ. കേരളം പ്രളയദുരിതത്തിൽനിന്ന് കരകയറാൻ പെടാപ്പാട് പെടുന്നതിനിടയിൽ പെട്രോൾ, ഡീസൽ വിലകൾ റെക്കോഡ് ഭേദിച്ച് കുതിക്കുകയാണ്.
ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനി ഇന്ത്യൻ ഒായിൽ കോർപറേഷെൻറ (െഎ.ഒ.സി) അറ്റാദായത്തിൽ നടപ്പ് സാമ്പത്തികവർഷത്തിെൻറ ആദ്യപാദത്തിൽ (ഏപ്രിൽ മുതൽ ജൂൺ വരെ) തൊട്ട് മുൻ പാദത്തെ അപേക്ഷിച്ച് 1613.03 കോടിയുടെ വർധനയാണ് ഉണ്ടായത്. വിറ്റുവരവിലും വൻ വർധനയുണ്ട്.
കഴിഞ്ഞ ജൂലൈയിൽ പെട്രോൾ വിൽപന 7.8 ശതമാനവും ഡീസലിേൻറത് 4.9 ശതമാനവും വർധിച്ചു. ഏപ്രിൽ മുതൽ ജൂലൈ വരെ വിൽപനയിൽ 8.2 ശതമാനമാണ് വർധന. പാചകവാതക വിൽപന ജൂലൈയിൽ ഗാർഹികവിഭാഗത്തിൽ 6.6 ശതമാനവും ഗാർഹികേതര വിഭാഗത്തിൽ 12.7 ശതമാനവും വർധിച്ചു. വിലയും വിൽപനയും കൂടുന്നതിനനുസരിച്ച് സർക്കാറുകളുടെ വരുമാനവും എണ്ണക്കമ്പനികളുടെ ലാഭവും കുതിക്കുകയാണ്.
ആഗോള വിപണിയിലെ എണ്ണവിലയും രൂപയുടെ മൂല്യത്തകർച്ചയും മറയാക്കി ഇന്ധനവില ഉയർത്തുേമ്പാൾ കൊള്ളലാഭത്തിൽ വിട്ടുവീഴ്ചചെയ്ത് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമെങ്കിലും നൽകാൻ സർക്കാറുകളോ കമ്പനികളോ ഒരുക്കമല്ല.
പെട്രോൾ, ഡീസൽ നികുതി വരുമാനം (തുക കോടിയിൽ)
കേന്ദ്രം (എക്സൈസ് തീരുവ)
- 2014-15 - 99,184
- 2015-16 - 1,78,591
- 2016-17 - 2,42,691
- 2017 ഡിസംബർ വരെ - 2,29,019
സംസ്ഥാനം (വിൽപന നികുതി-2018)
- ജനുവരി 509
- ഫെബ്രുവരി 504
- മാർച്ച് 510
- ഏപ്രിൽ 514
- മേയ് 515
- ജൂൺ 516
- ജൂലൈ 518
എണ്ണക്കമ്പനികളുടെ വിറ്റുവരവ്, ലാഭം
(2018 ഏപ്രിൽ മുതൽ ജൂൺ വരെ ബ്രാക്കറ്റിൽ കഴിഞ്ഞവർഷം ഇതേ കാലയളവിലേത്)
- െഎ.ഒ.സി 1,29,475 (1,05,434); 6,831(4,548)
- ബി.പി.സി 71,697 (57,126); 2,293 (744)
- എച്ച്.പി.സി 67,331 (53,385); 1,719 (925)
- ഒ.എൻ.ജി.സി 27,213 (19,073); 6,144 (3885)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.