കടലിലേക്ക് എണ്ണ ഒഴുകിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി
text_fieldsതിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിൽനിന്ന് ഫർണസ് ഓയിൽ ചോർന്ന് കടലിലേക്ക് ഒഴുകിയ സംഭവം അന്വേഷിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ച് വ്യവസായ വകുപ്പ്.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മലബാർ സിമന്റ്സ് എം.ഡി എം. മുഹമ്മദ് അലി, കെ.എം.എം.എൽ എം.ഡി എസ്. ചന്ദ്രബോസ് എന്നിവരാണ് സമിതി അംഗങ്ങൾ. പത്തുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ഇ.പി. ജയരാജൻ നിർദേശം നൽകി.
ബുധനാഴ്ച പുലർച്ചെയാണ് ഫർണസ് ഓയിൽ ഡ്രെയിനേജ് വഴി കടലിലേക്ക് ഒഴുകിയത്. വേളി മുതൽ പുതുക്കുറിച്ചി വരെ ഓയിൽ വ്യാപിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം ഫാക്ടറി ജീവനക്കാരുടെ നേതൃത്വത്തിൽ ഓയിൽ കലർന്ന മണൽ നീക്കം ചെയ്യൽ ആരംഭിച്ചു. കടൽതീരത്തുനിന്ന് എണ്ണയുടെ അംശം പൂർണമായും നീക്കാതെ ഫാക്ടറി തുറക്കാൻ അനുവദിക്കില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കിയതിനെ തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.