വിലയിലെ വ്യത്യാസം; ഇന്ധനത്തിനായി വാഹനങ്ങൾ അതിർത്തി കടക്കുന്നു
text_fieldsകാസർകോട്/തിരുവനന്തപുരം: ഇന്ധന വിലയിലെ കുറവുമൂലം വാഹനങ്ങൾ കൂട്ടമായി അതിർത്തി കടക്കുന്നു. ഡീസലിനും പെട്രോളിനും ദിനംപ്രതി കൂടുന്ന വിലയിൽ ഒരൽപം ആശ്വാസമെന്ന നിലക്കാണ് കർണാടകയും തമിഴ്നാടുമായും അതിരിടുന്ന ജില്ലകളിലെ വാഹനമുടമകൾ അവിടത്തെ പെട്രോൾ പമ്പുകളെ ആശ്രയിക്കുന്നത്. ഇതുവരെയായി കാസർക്കോെട്ട അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളാണ് കൂടുതലായും മംഗളൂരുവിലെയും ജാൽസൂർ, തലപ്പാടി എന്നിവിടങ്ങളിലെയും പെട്രോൾ പമ്പുകളെ ആശ്രയിച്ചുവന്നിരുന്നത്.
എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. അതിർത്തി കടന്ന് ഫുൾടാങ്ക് ഇന്ധനവുമായി തിരിച്ചെത്തുന്ന ജില്ലയിലെ വാഹനങ്ങളുടെ എണ്ണം നന്നായി കൂടി. ഇതിെൻറ പ്രതിഫലനമെന്നോണം ജാൽസൂർ, തലപ്പാടി എന്നിവിടങ്ങളിലെ പമ്പുകളിൽ വിലക്കുറവ് സംബന്ധിച്ച ബോർഡും ഉയർന്നുകഴിഞ്ഞു. ഒരു ലിറ്റർ ഡീസലിന് കാസർകോട്ട് 74.15 രൂപയാണ് വെള്ളിയാഴ്ചത്തെ വില. മംഗളൂരുവിൽ 69.50 രൂപയും. 4.65 രൂപയുടെ വ്യത്യാസം.
81.50 രൂപയാണ് പെട്രോളിന് കാസർകോട് നഗരത്തിൽ വെള്ളിയാഴ്ചത്തെ വില. എന്നാൽ, അതിർത്തി കടന്നാൽ വില 78.66രൂപയാകും. 2.84 രൂപ കുറവ്. കേരള-കർണാടക സർക്കാറുകൾ ചുമത്തുന്ന നികുതിയിലെ വ്യത്യാസമാണ് വിലയിലെ ഇൗ അന്തരത്തിനു കാരണം.
തിരുവനന്തപുരം ജില്ലയുടെ അതിർത്തിക്കപ്പുറത്ത് തമിഴ്നാടിെൻറ ഭാഗമായ നാഗർകോവിലിൽ പെട്രോളിന് ലിറ്ററിന് 32 പൈസയുടെയും ഡീസലിന് 1.16 രൂപയുടെയും കുറവുണ്ട്. സംസ്ഥാനത്ത് ഇന്ധനവില ഏറ്റവും ഉയർന്ന ജില്ല കൂടിയാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് വെള്ളിയാഴ്ച 82 രൂപയാണ് പെട്രോൾ വില. നാഗർകോവിലിൽ 81.68 രൂപയും. തിരുവനന്തപുരത്ത് ഡീസലിന് 74.60 രൂപയാണെങ്കിൽ നാഗർകോവിലിൽ 73.44 രൂപയാണ്. കോയമ്പത്തൂരിൽ ഡീസലിന് പാലക്കാടിനേക്കാൾ ലിറ്ററിന് 1.16 രൂപയുടെ കുറവുണ്ട്. പെട്രോളിന് 31 പൈസയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.