ഇന്ധന വില വർധനക്കെതിരെ ജനകീയ പ്രക്ഷോഭം ഉയരണം- തോമസ് െഎസക്
text_fieldsതിരുവനന്തപുരം : ഇന്ധന വില വർധനക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് ധനമന്ത്രി തോമസ് ഐസക്. പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ ധനമന്ത്രാലയത്തിന് താൽപര്യമില്ലെന്നും ഐസക് വ്യക്തമാക്കി. കേന്ദ്രം നികുതി കുറച്ചാലും വാറ്റ് നികുതിയിൽ മാറ്റം വരുത്തില്ലെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു.
കേന്ദ്രസർക്കാറാണ് ഇന്ധനവില വർധനയുടെ ഉത്തരവാദി. ക്രൂഡ് ഒായിലിെൻറ വില കുറഞ്ഞപ്പോൾ അതിെൻറ നേട്ടം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ നികുതി വർധിപ്പിച്ചു. എന്നാൽ ക്രൂഡ് ഒായിൽ വില കൂടിയ സാഹചര്യത്തിൽ നികുതി കുറക്കാൻ തയാറാകാതെ പെട്രോളിയം കമ്പനികളോട് വില വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. ഇത് കമ്പനികൾ ചെയ്യുന്നതാണെന്ന് പറയുന്നതിൽ അർഥമില്ല. കർണാട തെരഞ്ഞെടുപ്പിെൻറ ഒരു മാസകാല ഇന്ധനവില ഉണ്ടായില്ലെന്നും തോമസ് െഎസക് ചൂണ്ടിക്കാട്ടി.
ഇന്ധനവില വർധനവിനൊപ്പം പാചക വാതകത്തിെൻറ വിലയും വർധിപ്പിച്ചിട്ടുണ്ട്. സബ്സിഡിയില്ലത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വർധിപ്പിച്ചു. ഇന്ന് പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.