കേന്ദ്രത്തിന്‍റേത് തീവെട്ടിക്കൊള്ള; ഐസക്കിന്‍റേത് പകല്‍കൊള്ള -എം.എം. ഹസന്‍
text_fieldsതിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയിലെ വർധനവ് കേന്ദ്ര സര്‍ക്കാറിെൻറ തീവെട്ടിക്കൊള്ളയാണെന്ന് പറയുന്ന ധനമന്ത്രി ഡോ. തോമസ് ഐസക് സംസ്ഥാനത്ത് പകല്‍കൊള്ള നടത്തുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ധനമന്ത്രി ഓടിയൊളിക്കുകയാണ്. ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സിപി.എം നടത്തുന്ന സമരം അപഹാസ്യമാണെന്നും ഏരിയ കേന്ദ്രങ്ങള്‍ക്ക് പകരം സെക്രട്ടേറിയറ്റിന് മുന്നിലും എ.കെ.ജി സെൻററിെൻറ മുന്നിലുമാണ് അവര്‍ ആദ്യം സമരംനടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലിറ്റര്‍ പെട്രോളിന് 21.48 രൂപ കേന്ദ്രം എക്‌സൈസ് നികുതി ഈടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതിയിനത്തിൽ 17.94 രൂപ ഈടാക്കുന്നുണ്ട്. ജനങ്ങളുടെ കൈയില്‍നിന്ന് പണം പിടിച്ചുപറിക്കുന്നതില്‍ മോദി ഇത്തിക്കരപ്പക്കിയാണെങ്കില്‍ ഐസക് മുളമൂട്ടടിമയാണ്. ഇന്ധനവില കുത്തനെ ഉയര്‍ന്നപ്പോള്‍ മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ വിൽപനനികുതി പൂര്‍ണമായി ഒഴിവാക്കിയ മാതൃക പിന്തുടരാന്‍ തയാറാണോയെന്ന് െഎസക് വ്യക്തമാക്കണം. ഇന്ധനങ്ങളെ ജി.എസ്.ടിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കാന്‍ ധനമന്ത്രി തയാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.