ഇന്ധന നികുതി: മന്ത്രി ഐസക്കിന്‍റേത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് -ഉമ്മൻചാണ്ടി
text_fieldsചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന് ശേഷം ഇന്ധന നികുതി ഇളവു നല്‍കാമെന്ന ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്‍റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് ഉപതെരഞ്ഞെടുപ്പും ആനുകാലിക രാഷ്ട്രീയം വിലയിരുത്തി കൊണ്ടായിരിക്കും. അതില്‍ സര്‍ക്കാറിനെയും പ്രതിപക്ഷത്തിനെയും വിലയിരുത്തും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് പരാജയഭീതിയിലാണ്. അതിനാലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്യുന്നത്. അയ്യപ്പ സേവാസംഘത്തെ വര്‍ഗീയ സംഘടനയായി ചിത്രീകരിച്ച കോടിയേരി നിലപാട് തിരുത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സമാന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.