ഓഖി ദുരന്തം: അടിയന്തിര പ്രമേയത്തിന് അനുമതി നൽകിയില്ല, പ്രതിപക്ഷ വാക്കൗട്ട് VIDEO
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തത്തിൽ ഇടപെടുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്നാരോപിച്ച് നിയമസഭയിൽ നൽകിയ അടിയന്തരപ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഓഖി ദുരന്തം ചർച്ച ചെയ്യാൻ തയ്യാറാകാത്തത് സർക്കാരിന്‍റെ നിഷേധാത്മക സമീപനം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരന്തം ചർച്ച ചെയ്താൽ സർക്കാരിന്റെ പാളിച്ച വ്യക്തമാകും. അതാണ് ചർച്ചക്ക് എടുക്കില്ല എന്ന് പറയുന്നതിലെ രാഷ്ട്രീയമെന്നും ചെന്നിത്തല ആരോപിച്ചു.
എം. വിൻസെന്‍റ് എം.എൽ.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി പ്രസ്താവന നടത്താനിരിക്കെ ഈ വിഷയത്തിൽ അടിയന്തരപ്രമേയത്തിന്‍റെ ആവശ്യമില്ലെന്ന് സ്പീക്കർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.