Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി അതിശക്​ത...

ഒാഖി അതിശക്​ത ചുഴലിക്കാറ്റാകുമെന്ന്​ കാലാവസ്​ഥാപഠനകേന്ദ്രം

text_fields
bookmark_border
rescue
cancel

ന്യൂഡൽഹി: ഒാഖി അതിശക്​തമായ ചുഴലികൊടുങ്കാറ്റായി മാറുമെന്ന്​ ഇന്ത്യൻ കാലാവസ്​ഥാ പഠനകേന്ദ്രത്തി​​െൻറ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്​തി പ്രാപിച്ച്​ പടിഞ്ഞാറ്​- വടക്കു പടിഞ്ഞാറ്​ ദിശയിൽ സഞ്ചരിക്കുമെന്നും കാലാവസ്​ഥാ പഠനകേന്ദ്രത്തി​​െൻറ മുന്നറിയിപ്പിൽ പറയുന്നു. 

മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്​ അടുത്ത 12 മണിക്കൂറിനുള്ളിൽ ലക്ഷദ്വീപിലെ വടക്കൻ ദ്വീപുകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കാനും സാധ്യതയുണ്ട്​. പിന്നീട്​ വടക്കൻ മഹാരാഷ്​ട്ര, ഗുജറാത്ത്​ സംസ്​ഥാനങ്ങൾക്ക്​ നേരെ തിരിയുന്ന ചുഴലിക്കാറ്റിന്​ സാവധാനം ശക്​തി കുറയുമെന്നാണ്​ കരുതുന്നത്​. 

അടുത്ത 24 മണിക്കൂറിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്​തമായ മഴക്കും സാധ്യതയുണ്ട്​. 48 മണിക്കൂറിനുള്ളിൽ മത്​സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്​ഥാ പഠനകേന്ദ്രം മുന്നറിയിപ്പ്​ നൽകി. 

പ്രതിരോധമന്ത്രി നിർമല സീതാരാമൻ വിവരങ്ങൾ അന്വേഷിച്ചിരുന്നതായി നാവിക സേനാ മേധാവി അഡ്​മിറൽ ലാംബ അറിയിച്ചു. 

അതിനിടെ, ലക്ഷദ്വീപിലേക്കുള്ള കപ്പൽ റദ്ദാക്കിയതിനാൽ നിരവധി പേർ കൊച്ചിയിലും ​േബപ്പൂരിലും കുടുങ്ങിയിരിക്കുകയാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclonekerala newsheavy rainmalayalam newsokhiIndian Meteorological Department
News Summary - Okhi Become Sever Cyclone - Kerala News
Next Story