38 മത്സ്യത്തൊഴിലാളികളുമായി മൂന്ന് ബോട്ടുകള്‍ മടക്കര തുറമുഖത്ത്
text_fieldsചെറുവത്തൂർ: 22 ദിവസം മുമ്പ് മത്സ്യബന്ധനത്തിനായി കടലില്‍ പോയ മൂന്ന് ബോട്ടുകള്‍ കോസ്റ്റല്‍ പൊലീസിെൻറ സഹായത്തോടെ മടക്കര തുറമുഖത്തെത്തി. അഴീക്കലില്‍നിന്നും കൊച്ചിയില്‍നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടുകളാണിവ. ബോട്ടിലുണ്ടായിരുന്ന 16 മലയാളികളടക്കം 38 തൊഴിലാളികളാണ് സുരക്ഷിതരായി തിരിച്ചെത്തിയത്.
ലയോറ, ആരോഗ്യമേരി, ഷൈജിമോള്‍ എന്നീ ബോട്ടുകളാണ് തുറമുഖത്തെത്തിയത്. തൊഴിലാളികള്‍ കൊല്ലം, കന്യാകുമാരി, തിരുവനന്തപുരം ജില്ലക്കാരാണ്. ഒാഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ച സമയത്ത് ഇവര്‍ കര്‍ണാടക കാര്‍വാർ തീരത്തിനടുത്തായിരുന്നു. ആദ്യം കടല്‍ അസാധാരണമായി നിശ്ശബ്ദമായിരുന്നുവെന്നും തിരകള്‍ തീരെ ഉണ്ടായിരുന്നില്ലെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റിനൊപ്പം ഭീമന് തിരമാലകൾ ആഞ്ഞടിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
അത്ഭുതകരമായാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും ഇവർ പറഞ്ഞു. തുടര്‍ന്ന് ഇന്ധനം തീര്‍ന്ന് കര്‍ണാടക തീരത്തോട് അടുത്ത ഇവരെ കേരള കോസ്റ്റല്‍ പൊലീസ് കണ്ടെത്തി ചെറുവത്തൂര്‍ മടക്കര ഹാര്‍ബറിലെത്തിക്കുകയായിരുന്നു. മൂന്ന് ബോട്ടുകളും നാട്ടുകാരുടെ സഹായത്തോടെ കാവുഞ്ചിറയിലടുപ്പിച്ചു. തൊഴിലാളികളെ എല്ലാം നാട്ടിലേക്കയച്ചു.
ഇനിയും ചില ബോട്ടുകള്‍ പുറംകടലിലുണ്ടെന്നും അവയെല്ലാം പൂർണസുരക്ഷിതമാണെന്നും തൊഴിലാളികള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ അവയും കരയിലേക്കെത്തും. ഹാര്‍ബറിലെത്തിയ തൊഴിലാളികള്‍ക്ക് കേരളസര്ക്കാറിെൻറ അടിയന്തരസഹായമായി 2500 രൂപ വീതം വിതരണംചെയ്തു. ബോട്ടുകള്‍ക്ക് ആവശ്യമായ ഇന്ധനം സര്‍ക്കാര്‍ ചെലവില്‍ എത്തിച്ചുനല്‍കാനും അധികൃതര്‍ തയാറായി.
തിരച്ചിലിനുപോയവർ തിരിച്ചെത്തി
കൊച്ചി: ഒാഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ തിരയാൻ െഎ.എൻ.എസ് കൽപേനിയിൽ പോയ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. കേരളതീരത്തുനിന്ന് 150 നോട്ടിക്കൽ മൈൽ വടക്ക് ലക്ഷദ്വീപിെൻറ പടിഞ്ഞാറുവരെയും അതിനുശേഷം കോഴിക്കോട്ടുനിന്ന് കൊച്ചിവരെയും 96 മണിക്കൂർ നീണ്ട വിശദ പരിശോധനക്കുശേഷമാണ് സംഘം തിരിച്ചെത്തിയത്. മൃതദേഹങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.11 കപ്പലും പി എട്ട് െഎ വിമാനവും ഉൾപ്പെടെ ഉപയോഗിച്ച് നാവികസേനയുടെ തിരച്ചിൽ തുടരുകയാണ്. മാലദ്വീപ് വരെ തിരച്ചിൽ നടത്തി. ഞായറാഴ്ച രാവിലെ മുതൽ വിഴിഞ്ഞത്തുനിന്ന് െഎ.എൻ.എസ് സുജാത കപ്പലും തിരച്ചിൽ നടത്തും. പൊഴിയൂരിൽനിന്നുള്ള 10 മത്സ്യത്തൊഴിലാളികൾ കോസ്റ്റ് ഗാർഡ് കപ്പലായ അഭിനവിൽ യാത്ര തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.