Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി സർവകക്ഷിയോഗം:...

ഒാഖി സർവകക്ഷിയോഗം: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ കേന്ദ്രസഹായം തേടും 

text_fields
bookmark_border
ഒാഖി സർവകക്ഷിയോഗം: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ കേന്ദ്രസഹായം തേടും 
cancel

തിരുവനന്തപുരം: ഒാഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ കേന്ദ്രസഹായം തേടാനും സംസ്ഥാനത്ത്​ പ്രത്യേക ഫണ്ട്​ സ്വരൂപിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായി. പൊതുജന പങ്കാളിത്തത്തോടെയായിരിക്കും ഫണ്ട്​ സ്വരൂപണം. ദുരന്തത്തിന്​ ഇരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും തീരപ്രദേശങ്ങഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യ​െത്താഴിലാളികൾക്ക്​ വീട്​ നിർമിച്ചുനൽകുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ്​ അനുവദിക്കണമെന്ന്​ കേന്ദ്രത്തോട്​ ആവശപ്പെടുമെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. സൂനാമി പുനരധിവാസ പാക്കേജി​െൻറ മാതൃകയിൽ സഹായം തേടാനാണ്​ സർവകക്ഷിയോഗത്തിലെ ധാരണ. ഇതിനായി ശനിയാഴ്​ച ഡൽഹിയി​െലത്തുന്ന മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടേക്കും. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ യോജിച്ചുനീങ്ങാനും സർവകക്ഷിയോഗത്തിൽ ധാരണയായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ രൂപവത്​കരിക്കുന്ന പ്രത്യേക ഫണ്ടിലേക്ക്​ സംഭാവന നൽകാൻ സംഘടനകളോടും സ്ഥാപനങ്ങളോടും പാർട്ടികളോടും ആവശ്യപ്പെടും. മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതരിൽ ഒരാൾക്ക്​ ജോലി നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന്​ മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.

ദുരന്തംമൂലം മാനസികാഘാതം നേരിട്ട കുട്ടികൾക്ക്​ കൗൺസലിങ്​ നൽകണമെന്ന നിർദേശം നടപ്പാക്കും. വിദ്യാർഥികൾക്ക്​ അടുത്ത വാർഷിക പരീക്ഷ എഴുതാൻ പ്രത്യേക കോച്ചിങ്​ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളിൽ ക്ഷേമനിധി വിഹിതം അടയ്​ക്കാത്തവർക്കും ഇൻഷുറൻസ്​ തുക ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന്​ യോഗത്തിനുശേഷം മാധ്യമങ്ങളെകണ്ട മന്ത്രി മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു. ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക്​ ക്ഷേമനിധി ബോർഡ്​, മത്സ്യഫെഡ്​ എന്നിവയിൽനിന്ന്​ ഉൾ​െപ്പടെ വിവിധ മാർഗങ്ങളിലൂടെ 25 ലക്ഷം രൂപയുടെ സഹായധനം ലഭ്യമാക്കും. ദുരന്തം സംബന്ധിച്ച്​ മുന്നറിയിപ്പ്​ ലഭിച്ചിട്ടും മുൻകരുതൽ സ്വീകരിക്കുന്നതിലും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സർക്കാർ പരാജയ​പ്പെ​െട്ടന്ന്​ യോഗത്തിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.

വീഴ്​ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന്​ അവർ ആവശ്യ​െപ്പ​െട്ടങ്കിലും സർക്കാർ അംഗീകരിച്ചില്ല. സർക്കാറി​​െൻറ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ തൃപ്​തരല്ലെങ്കിലും ഇനിയുള്ള നടപടികൾക്കായി കാത്തിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ സർക്കാറിന്​ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, തോമസ്​ ​െഎസക്​​, കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വിവിധ കക്ഷി നേതാക്കളായ കോടിയേരി ബാലകൃഷ്​ണൻ, എം.എം. ഹസൻ, കാനം രാജേന്ദ്രൻ, വൈക്കം വിശ്വൻ, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, എ.കെ ശശീന്ദ്രൻ, ഒ. രാജഗോപാൽ, കെ.എസ്​. ഹംസ, ജമീലാ പ്രകാശം, എ.എ അസീസ്​, വർഗീസ്​ ജോർജ്​,കോവൂർ കുഞ്ഞുമോൻ എന്നിവരും യോഗത്തിൽ പ​െങ്കടുത്തു.

വീഴ്​ചയുണ്ടായില്ലെന്ന്​ മുഖ്യമന്ത്രി; വിയോജിച്ച്​ പ്രതിപക്ഷം
തിരുവനന്തപുരം: ഒാഖി ദുരന്തത്തില്‍ ഇതുവരെ 38 പേരാണ് മരിച്ചതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ അറിയിച്ചു. അവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്​. ദുരന്തത്തിനുശേഷം 96 പേരെയാണ് കാണാനില്ലാത്തത്. അവർക്കായി തിരച്ചില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ചുഴലിയുടെ മുന്നറിയിപ്പ് നവംബര്‍ 30ന് 12നാണ് സര്‍ക്കാറിന് ലഭിച്ചതെന്ന് യോഗത്തിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതിനുമുമ്പ് ലഭിച്ച ഒരു മുന്നറിയിപ്പിലും ചുഴലിയുടെ സൂചനയില്ലായിരുന്നു. ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറുമെന്ന്​ മുന്നറിയിപ്പ് ലഭിച്ചത് 30ന് രാവിലെ എട്ടരക്ക്​ മാത്രമാണ്. ചുഴലി മുന്നറിയിപ്പ് ലഭിച്ചശേഷം ഒരുനിമിഷം പോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കോസ്​റ്റ്​ഗാര്‍ഡ്, പ്രതിരോധ വിഭാഗങ്ങള്‍ എന്നിവയുമായി ജോയിച്ച് നല്ല ഏകോപനത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ വാദങ്ങളോട്​ പ്രതിപക്ഷം യോജിച്ചില്ല. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതൽ എടുക്കുന്നതിൽ വീഴ്ചയുണ്ടായതിനെ കുറിച്ച് അന്വേഷിക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ യോഗത്തിൽ പ്രതിപക്ഷം വിമർശിച്ചു. ദുരന്തത്തെ തുടർന്ന് സർക്കാർ ഉണർന്നുപ്രവർത്തിച്ചില്ല. പരസ്​പരവിശ്വാസമില്ലാതെ വകുപ്പുകൾ മുന്നോട്ടുപോയത് ദുരിതാശ്വാസ നടപടികളെ ബാധി​െച്ചന്നും ചെന്നിത്തല പറഞ്ഞു. 

ഒാഖി ദുരിതാശ്വാസത്തിന് 35 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഒാഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 35 കോടി രൂപ അനുവദിച്ച്​ ധനകാര്യവകുപ്പ്​ ഉത്തരവ്​ പുറപ്പെടുവിച്ചു. ഏകദേശം 110 കോടി രൂപയുടെ നാശനഷ്​ടമുണ്ടായതായാണ്​ റവന്യൂ വകുപ്പി​​െൻറ ഏകദേശ കണക്ക്​. കണക്കുകൾ ശേഖരിക്കുന്ന നടപടികൾ ഇപ്പോഴും തുടരുകയാണ്​. 37 മൃതദേഹങ്ങളാണ്​ ഇതുവരെ കണ്ടെത്തിയത്​. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു​. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്​. അവിടങ്ങളിലെ ചെലവുകൾ ഉൾപ്പെടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ്​ ഇപ്പോൾ പണം അനുവദിച്ചത്​. വരും ദിവസങ്ങളിൽ കൂടുതൽ തുക അനുവദിക്കുമെന്നാണ്​ ധനകാര്യവകുപ്പ്​ നൽകുന്ന വിവരം. അതിനിടെ തീരപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കുള്ള സഹായഹസ്​തവുമായി നിരവധി സന്നദ്ധസംഘടനകളും രാഷ്​ട്രീയപാർട്ടികളും വ്യക്​തികളും സജീവമായുണ്ട്​. സി.പി.എം ഉൾപ്പെടെ രാഷ്​ട്രീയപാർട്ടികൾ ദുരിതാശ്വാസനിധിക്ക്​ രൂപം നൽകി​.




 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsall party meetingmalayalam newsOkhi cyclonePinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Okhi cyclone: all party meeting decisons-Kerala news
Next Story