സർവകക്ഷി യോഗത്തിലും മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുടെ വിമർശനം
text_fieldsതിരുവനന്തപുരം: ഒാഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷിയോഗത്തിലും മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം. ജനങ്ങളെ കലാപത്തിന് ആഹ്വാനം െചയ്യുംവിധമാണ് ചില മാധ്യമങ്ങൾ ദുരന്തം സംബന്ധിച്ച വാർത്ത നൽകിയതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഇൗ രീതിയിലാണോ വാർത്ത നൽകേണ്ടതെന്ന് ആലോചിക്കണം. സർക്കാറിന് ലഭിച്ച ആറ് ബുള്ളറ്റിനുകളിൽ അഞ്ചിലും കൊടുങ്കാറ്റ് എന്ന പദമോ അതുസംബന്ധമായ മുന്നറിയിേപ്പാ ഉണ്ടായിരുന്നില്ല. എന്നാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്നറിയിപ്പ് ഉണ്ടായിട്ടും മത്സ്യത്തൊഴിലാളികളെ അത് അറിയിക്കാത്തതിനെ പ്രതിപക്ഷനേതാവ് ചോദ്യംചെയ്തു. പ്രതിപക്ഷത്തെ ചില നേതാക്കൾ എരിതീയിൽ എണ്ണയൊഴിക്കുംവിധം പ്രവർത്തിച്ചുവെന്ന കടകംപള്ളിയുടെ അഭിപ്രായം തർക്കത്തിന് വഴിതുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടിെല്ലന്ന് കാനം രാജേന്ദ്രൻ അറിയിച്ചു. എവിടെയും പോകാതെ മുഖ്യമന്ത്രി കാര്യങ്ങൾ നിയന്ത്രിച്ചുെവന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാറിനുണ്ടായ വീഴ്ച അംഗീകരിച്ചേ മതിയാകൂെവന്ന് എം.എം. ഹസൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതൽ സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതിനാലാണ് നിരവധിപേർ മരിച്ചതെന്ന് ഒ. രാജഗോപാൽ കുറ്റപ്പെടുത്തി.
സർവകക്ഷി യോഗത്തിന് മുമ്പ് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ വെള്ളയമ്പലം ബിഷപ് ഹൗസിലെത്തി ലത്തീൻ കത്തോലിക്ക സഭാധികൃതരുമായി ചർച്ച നടത്തി. സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ അതൃപ്തി അറിയിച്ച സഭാനേതൃത്വം കൂടിയാലോചനകളില്ലാതെ പാക്കേജ് പ്രഖ്യാപിച്ചതിലെ അസംതൃപ്തിയും അറിയിച്ചു. തുടർന്ന്, അതൃപ്തി പരിഹരിക്കാൻ ചർച്ച നടത്തുമെന്ന് മന്ത്രിസംഘം സഭാധികൃതർക്ക് ഉറപ്പുനൽകി. ദുരന്തത്തിൽ കാണാതായവരുടെ എണ്ണത്തിെൻറ കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ െചയ്യണമെന്ന സഭയുടെ ആവശ്യവും പരിഗണിക്കുമെന്ന് ഉറപ്പുനൽകി. സർവകക്ഷി യോഗത്തിന് മുമ്പ് ലത്തീൻ സഭ അധികൃതരുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.