ഓഖി: മുന്നറിയിപ്പ് നൽകിയില്ല; വന്‍വീഴ്ച
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലുണ്ടായേക്കാവുന്ന ന്യൂനമർദത്തെക്കുറിച്ചും ‘ഓഖി’ ചുഴലിക്കാറ്റിനെക്കുറിച്ചും നേരത്തെ വിവരം ലഭിച്ചിട്ടും മുന്നറിയിപ്പ് നല്കുന്നതില് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് വന്‍വീഴ്ച പറ്റി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറയും ഇന്ത്യൻ നാഷനൽ സെൻറർ ഫോർ ഒാഷ്യൻ ഇൻഫർമേഷൻ സെൻററിെൻറയും (ഇൻകോയ്സ്) ജാഗ്രത നിർദേശം അപ്പാടെ അവഗണിച്ചു. ചൊവ്വാഴ്ച മുതൽ തന്നെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾ നൽകിയിരുന്നു.
വീഴ്്ച മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിച്ചെങ്കിലും ബന്ധപ്പെട്ടവരെ സംരക്ഷിക്കുന്ന വാദമാണ് അദ്ദേഹം നിരത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 12ന് മാത്രമാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും എന്നാൽ ന്യൂനമർദം സംബന്ധിച്ച മുന്നറിയിപ്പ് നേരത്തേ ലഭിച്ചിരുന്നെന്നും മുഖ്യമന്ത്രി സമ്മതിച്ചു.
എന്നാൽ, ‘ബന്ധപ്പെട്ടവർ’ നടപടി കൈക്കൊള്ളാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ജാഗ്രതാ നിർദേശം നൽകാത്തതിനെതുടർന്നാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ നടുക്കടലിൽ കുടുങ്ങിയത്. എന്നാൽ ‘ഒാഖി’യെക്കുറിച്ച് വിവരം ലഭിച്ചില്ലെന്നും ന്യൂനമർദം സംബന്ധിച്ച അറിയിപ്പ് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നുമുള്ള വിശദീകരണമാണ് അതോറിറ്റി അധികൃതർ നൽകുന്നത്. ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെപ്പോലും അറിയിച്ചത് വ്യാഴാഴ്ച രാവിലെ 11 ഒാടെയാണ്. 24 മണിക്കൂറിനുള്ളിൽ കന്യാകുമാരി ഭാഗത്ത് ശക്തിയായ ന്യൂന മർദമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ബുധനാഴ്ച രാവിലെ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെ മാത്രമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.