ഓഖി: കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആരോഗ്യ, സാമൂഹിക നീതി വകുപ്പ്
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആരോഗ്യ, സാമൂഹിക നീതി വകുപ്പിെൻറ നേതൃത്വത്തില്‍ സമഗ്രപദ്ധതി ആവിഷ്കരിച്ചതായി ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ. ഉറ്റവരെ നഷ്ടപ്പെട്ടവര്‍, കാണാതായവര്‍, രക്ഷപ്പെട്ടുവന്നവര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ വിലയിരുത്തി അവരെ സഹായിക്കുക എന്നതാണ് ലക്ഷ്യം. റവന്യൂ, ഫിഷറീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ സാമൂഹിക നീതി വകുപ്പാണ് പദ്ധതി ആവിഷ്കരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള സംഘാംഗങ്ങള്‍ വീടുകളിലെത്തി പ്രശ്നങ്ങള്‍ പഠിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപറേറ്റിവ് മാനേജ്മെൻറില്‍ കൗണ്‍സിലര്‍മാര്‍ക്കായി നടത്തിയ പ്രത്യേക പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ, സാമൂഹിക നീതി വകുപ്പിലെ കൗണ്‍സിലര്‍മാരാണ് വിവരങ്ങള്‍ ശേഖരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ഇവരോടൊപ്പം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, പഞ്ചായത്ത് മെംബര്‍മാര്‍ അല്ലെങ്കില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. മൂന്നു മുതല്‍ ആറ് മാസം വരെ ദീര്‍ഘകാലത്തേക്ക് സേവനങ്ങള്‍ നല്‍കേണ്ടിവരും.
കൗണ്‍സിലര്‍മാര്‍, വളൻററി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 80- പേര് പരിശീലനത്തില്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ നൂഹുബാവ, സാമൂഹിക സുരക്ഷ മിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, മാനസികാരോഗ്യ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. കിരണ്‍ പി.എസ്, ഡി.പി.എം. ഡോ. സ്വപ്നകുമാരി, മെൻറല്‍ ഹെല്‍ത്ത് അതോറിറ്റി സംസ്ഥാന സെക്രട്ടറി ഡോ. ജയപ്രകാശന്‍ കെ.പി, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാഗര്‍, മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗം ഡോ. അനില്‍കുമാര്‍ ടി.വി, മെഡിക്കല്‍ കോളജ് ആര്.എം.ഒ ഡോ. മോഹന്‍ റോയ് എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.