ഓഖി: ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ വൈകിയെന്ന് ആരോപണം
text_fieldsതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച തീവ്രത സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ വൈകിയെന്ന് ആരോപണം. പേമാരിയും കാറ്റും ശക്തമായ ശേഷമാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചത്. ചുഴലിക്കാറ്റ് തീവ്രമാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിൽ വ്യാഴാഴ്ച മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കാമായിരുന്നു എന്നാണ് വിലയിരുത്തൽ.
കാലാവസ്ഥ മനസിലാക്കുവാന്‍ ദിവസേന എട്ട് ഉപരിതല നിരീക്ഷണങ്ങള്‍ കാലാവസ്ഥ വകുപ്പ് നടത്തുന്നുണ്ട്. ഹൈഡ്രജന്‍ ബലൂണുകളില്‍ റേഡിയോ ജി.പി.എസ് ഉപകരണങ്ങളും കാലാവസ്ഥാമാപിനികളുംഉപയോഗിച്ചുള്ള ഉപരി-വായുമണ്ഡല നിരീക്ഷണങ്ങളും പൈലറ്റ് ബലൂണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളുമാണ് വകുപ്പ് നടത്തുന്നത്. ബുധനാഴ്ച വൈകിട്ടോടെ തെക്കന്‍ കേരളത്തില്‍ മഴ തുടങ്ങിയത്. എന്നാൽ കാലാവസ്ഥാവകുപ്പിന് വ്യാഴാഴ്ച ഉച്ചയോടെ മാത്രമാണ് ഇതിന്‍റെ തീവ്രത മനസിലാക്കാനായത്.
കന്യാകുമാരി-ലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സംഹാരശേഷി തിരിച്ചറിയാല്‍ തുമ്പയില്‍ ഐഎസ്ആര്‍ഒ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥാ നിരീക്ഷ ഉപകരങ്ങള്‍ക്കോ വ്യോമസേന ആസ്ഥാനത്തെ നിരീക്ഷണ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.