ഒാഖിക്ക് പിന്നാലെ വരുന്നു, സാഗർ
text_fieldsതൃശൂർ: ‘ഒാഖി’ ചുഴലിക്കാറ്റിന് പിറകെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടുന്നു. കഴിഞ്ഞ നാലു ദിവസമായി അന്തമാൻ-നികോബാർ ദ്വീപ് സമൂഹത്തിന് സമീപം രൂപെപ്പട്ട ന്യൂനമർദം അതി ശക്തമായി കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ശക്തമായി മാറിയാൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. മേഖലയിൽ ഇനിയുണ്ടാവുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ ഇതിന് പേരിടാനുള്ള അവസരം ഇന്ത്യക്കാണുള്ളത്. ന്യൂനമർദം ചുഴലിക്കാറ്റായി പരിണമിച്ചാൽ അതിന് സാഗർ എന്ന് കാലാവസ്ഥ വകുപ്പ് പേരിട്ടു കഴിഞ്ഞു. സാഗർ ചുഴലിയായി മാറി ആഞ്ഞുവീശിയാൽ ഒാഖിക്ക് സമാനം കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. ആന്ധ്രപ്രദേശ്,തമിഴ്നാട് തീരങ്ങളിലായിരിക്കും സാഗർ നാശം വിതക്കുക. എന്നാൽ ഇതിെൻറ പാർശ്വഫലമായി കേരളത്തിൽ മഴക്ക് സാധ്യതയുണ്ട്. ഒാഖിക്ക് പിറകെ രൂപപ്പെടുന്ന സാഗറിെൻറ ഗതിവിഗതികൾ സസൂക്ഷ്മം വീക്ഷിക്കുകയാണ് കാലാവസ്ഥ വകുപ്പെന്ന് കാലാവാസ്ഥ വ്യതിയാന ഗവേഷകൻ ഡോ.സി.എസ്. ഗോപകുമാർ ‘മാധ്യമ’േത്താട് പറഞ്ഞു.
ദ്വീപിൽ കടലിന് പകരം കരയിൽ ഒാഖി ആഞ്ഞടിച്ചിരുന്നുവെങ്കിൽ ലക്ഷദ്വീപ് പൂർണമായി നശിക്കുമായിരുന്നു.കടലിൽ പരാക്രമം കാണിച്ചതിനാലാണ് ദ്വീപ് ആകെ നശിക്കാതെ പോയത്. കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് കടലിലൂെട തന്നെ സഞ്ചരിച്ച് ഇല്ലാതായി. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് പുറമെ ദാമൻ- ദിയു അടക്കം കേന്ദ്രഭരണ പ്രദേശങ്ങളിലേക്കാണ് ഇത് സഞ്ചരിക്കുന്നത്. അതുകൊണ്ട് തെക്കൻ കേരളത്തിൽ കാറ്റും മഴയും അടങ്ങിയിട്ടുണ്ട്. എന്നാൽ കടൽ കലിതുള്ളി തന്നെയാണുള്ളത്. മധ്യകേരളത്തിലും കടൽ തന്നെയാണ് പ്രശ്നം. ഒാഖി ഗതിമാറി പോകുന്നതിനിടെ വടക്കൻ കേരളത്തിൽ പ്രത്യാഘാതങ്ങൾ ഏറാൻ സാധ്യതയുണ്ട്. കനത്തമഴക്ക് പിറകെ കാറ്റും വീശിയടിക്കുന്നതിനാണ് സാധ്യത. കടലിലൂടെ സഞ്ചരിച്ച് കടലിൽ തന്നെ ഗുജറാത്ത് തീരമേഖലയിൽ ആഞ്ഞടിക്കുകയോ അല്ലെങ്കിൽ അനുകൂല സാഹചര്യത്തിൽ നിർവീര്യമാവുകയും ചെയ്യും. അതിനിടെ സാഗർ ശക്തി പ്രാപിക്കുന്നത് കൃത്യമായി നിരീക്ഷിക്കുകയാണ് കാലാവസ്ഥ വകുപ്പ്.
ഒാഖി വടക്കൻ മേഖലകളിലേക്ക്
തിരുവനന്തപുരം: ‘ഒാഖി’ ചുഴലിക്കാറ്റ് കേരളം, ലക്ഷദ്വീപ് തീരങ്ങൾ കടന്ന് വടക്കൻ മേഖലകളിലേക്ക് പ്രവേശിച്ചെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ കടലിലെ തെരച്ചിൽ കർണാടക, മഹാരാഷ്ട്ര തീരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഓഖി കടന്നുപോയ ലക്ഷദ്വീപ് അടക്കമുള്ള പ്രദേശങ്ങളിൽ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയ സാഹചര്യത്തിലാണ് തെരച്ചിൽ വ്യാപിപ്പിക്കുന്നത്. കടലിലകപ്പെട്ട പല ബോട്ടുകളും വള്ളങ്ങളും കാറ്റിെൻറ ഗതിക്കനുസരിച്ച് ഉൾക്കടലിൽനിന്ന് വടേക്കാട്ട് നീങ്ങുന്നതായും സൂചനയുണ്ട്. ഞായറാഴ്ച കേരളത്തിലെത്തിയ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് നാവികസേനയും തീരസംരക്ഷണ സേനയുടെയും കപ്പലുകളും വിമാനങ്ങളും കർണാടക, ഗോവ, മഹാരാഷ്ട്ര മേഖലകളിലെ തീരങ്ങളിലും തെരച്ചിൽ നടത്തുന്നത്. രാവിലെ വരെ കന്യാകുമാരി മുതൽ എറണാകുളം വരെ തീരങ്ങളിലായിരുന്നു തെരച്ചിൽ. ഇതാണ് വടക്കൻ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നത്. ഒാഖി ഇപ്പോൾ ലക്ഷദ്വീപ് വിട്ട് ഗുജറാത്ത് തീരങ്ങളിലേക്ക് കടന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.