ഒാഖി: തീരഗ്രാമങ്ങളുടെ സമഗ്ര പുനരധിവാസത്തിന് രൂപരേഖയൊരുങ്ങുന്നു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം: ഒാഖി ബാധിത തീരഗ്രാമങ്ങളുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് രൂപരേഖയൊരുങ്ങുന്നു. മേഖലയിലെ വിദഗ്ധരെയും ജനപ്രതിനിധികളെയും പെങ്കടുപ്പിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ നടന്ന ശിൽപശാലയിലാണ് രൂപരേഖ തയാറാക്കാനുള്ള ചർച്ചകൾ നടന്നത്.
മത്സ്യബന്ധന യാനങ്ങളുടെ പുനഃസ്ഥാപനം, മത്സ്യത്തൊഴിലാളി സുരക്ഷ, ബദൽ ജീവനോപാധി, വിദ്യാഭ്യാസ ആരോഗ്യ പരിപാടികൾ, തീരത്തെ പുനരധിവാസം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ചയും നിർദേശങ്ങളുമുണ്ടായത്. മത്സ്യമേഖലയിലെ ട്രേഡ് യൂനിയൻ ഭാരവാഹികളും ജനപ്രതിനിധികളും സന്നദ്ധ സംഘടനാ ഭാരവാഹികളും പൊതുപ്രവർത്തകരും പെങ്കടുത്ത ശിൽപശാലയിൽ വിഷയത്തിൽ കടൽ സുരക്ഷക്കും പുനരധിവാസത്തിനുമായിരുന്നു മുൻഗണന ലഭിച്ചത്.
മറൈൻ എൻഫോഴ്സ്മെൻറ് പുനഃസംഘടിപ്പിക്കണമെന്നതായിരുന്നു ശിൽപശാലയിലെ സുപ്രധാന നിർദേശങ്ങളിലൊന്ന്. നിലവിൽ വാടകബോട്ടുകളാണുള്ളത്. ഇത് മാറ്റി രക്ഷാപ്രവർത്തനത്തിനുതകുംവിധം അതിവേഗ ബോട്ടുകൾ സ്വന്തമായി വാങ്ങണം. മറൈൻ ആംബുലൻസുകൾ വ്യാപകമാക്കണമെന്നതായിരുന്നു മറ്റൊരു നിർദേശം. ഒാഖിക്ക് ശേഷമുള്ള കാലാവസ്ഥ മുന്നറിയിപ്പുകളെ കുറിച്ചും പരാതികളുണ്ടായി. നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്വന്തം നിലക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. പലതും അനാവശ്യ ആശങ്കയുണ്ടാക്കുന്നതാണ്. ഇൗ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് സാഹചര്യങ്ങൾ വിശകലനം ചെയ്ത് സംയുക്തമായി മുന്നറിയിപ്പ് നൽകണമെന്നും ആവശ്യമുയർന്നു.
മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളിൽ ‘നാവിക്’ ഘടിപ്പിക്കാനുള്ള തീരുമാനത്തിന് പൊതുവിൽ സ്വീകാര്യതയാണ് ലഭിച്ചത്. അതേ സമയം കടലിൽനിന്ന് ബോട്ടിലേക്കും തിരിച്ചും വിവരവിനിയമം നടത്താനുള്ള സംവിധാനമുണ്ടാകണമെന്നും ആവശ്യമുണ്ടായി. നിലവിൽ കരയിൽനിന്ന് കടലിലെ ബോട്ടുകളിലേക്ക് മാത്രമാണ് ആശയവിനിമയ സൗകര്യമുള്ളത്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ സാേങ്കതിക സംവിധാനത്തോടെ സമാഹരിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കണമെന്നതായിരുന്നു മറ്റൊരാവശ്യം. 222 ഫിഷർമാൻ വില്ലേജുകളിലും ജാഗ്രതാസമിതികൾ ആരംഭിക്കണം. സമയബന്ധിതമായി തന്നെ ഇവ പ്രവർത്തിക്കണം. മോക് ഡ്രിൽ നടത്തണം. മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് വയർലെസ് സെറ്റുകളും സാറ്റലൈറ്റ് മൊബൈലുകളും നൽകണം. വിവരവിനിമയത്തിന് ഷോർട്ട് വേവ് (എസ്.ഡബ്ല്യു) റേഡിയോ സൗകര്യവും പ്രേയാജനപ്പെടുത്താമെന്നും വിലയിരുത്തലുണ്ടായി. ഓഖി ദുരന്തത്തില്‍ മരിച്ച 39 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും കടലില്‍ കാണാതായ 113 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുളള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്കാന് നടപടികളായതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.