ലക്ഷദ്വീപിൽ കനത്ത നാശനഷ്ടം, കവരത്തിയിൽ രണ്ട് ഉരു മുങ്ങി (വിഡിയോ)
text_fieldsകവരത്തി: ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റ് ദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്. ദ്വീപുകളിലെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. ബ്രേക്ക് വാട്ടര്‍ വാര്‍ഫും ഭാഗികമായി കടലെടുത്തു.

കനത്ത കാറ്റില്‍ ലക്ഷദ്വീപില്‍ ലൈറ്റ് ഹൗസിന് തകരാര്‍ സംഭവിച്ചു. മിനിക്കോയിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായി. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപ്പാട് വെള്ളത്തിനടിയിലായി. കവരത്തിയുടെ വടക്കാൻ പ്രദേശത്ത് കടൽ കയറി.

ലക്ഷദ്വീപില്‍ രണ്ട് ഉരു മുങ്ങിയെന്ന് റിപ്പോർട്ടുണ്ട്. ഇതിലെ ആളുകളെ രക്ഷപെടുത്തി. മുന്‍ കരുതല്‍ എന്ന നിലയില്‍ ലക്ഷദ്വീപില്‍ വൈദ്യുതി താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായിരിക്കുകയാണ്. ദുരിതമേഖലയിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. ചുഴലിക്കാറ്റ് ‘അതിതീവ്ര’ വിഭാഗത്തിലേക്കു മാറിയെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച വൈകിട്ടോടെ ശക്തിപ്രാപിച്ച ഓഖി ഇനിയുള്ള മണിക്കൂറുകളില്‍ 120-130 കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ലക്ഷദ്വീപില്‍ വൈദ്യുതിബന്ധവും തകരാറിലായി. കേന്ദ്രആഭ്യന്ത്രര മന്ത്രാലയം ദ്വീപിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. മിനിക്കോയ്, കല്‍പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലയുണ്ടാവും. 7.4 മീറ്റര്‍ വരെ ഉയരത്തിൽ വരെ ഉയരുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.