അമ്മ വൃദ്ധസദനത്തിൽ; അച്ഛെൻറ അന്ത്യാഭിലാഷം നിറവേറ്റിയതാണെന്ന് മകൻ
text_fieldsതൃശൂർ: വൃദ്ധയായ അമ്മയെ വൃദ്ധസദനത്തിൽ പാർപ്പിച്ചത് അച്ഛെൻറ അന്ത്യാഭിലാഷം നിറവേറ്റാനാണെന്ന വിചിത്ര വാദ വുമായി വനിത കമീഷന് മുന്നിൽ മകൻ. ചൊവ്വാഴ്ച തൃശൂരിൽ നടന്ന മെഗാ അദാലത്തിൽ മകെൻറ മറുപടി കേട്ട് കമീഷൻ ചെയർപേഴ്സൻ അടക്കമുള്ള അംഗങ്ങളും ഞെട്ടി.
വൃദ്ധ കമീഷന് അയച്ച കത്തിെൻറ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് മകനെ വിളിച്ചുവരുത്തുകയായിരുന്നു. വൃദ്ധയാകുമ്പോൾ അമ്മയെ ഗുരുവായൂരിലെ ഒരു വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കണമെന്ന് മരിക്കുംമുമ്പ് അച്ഛൻ ആവശ്യപ്പെട്ടുവെന്നും മാസം തോറും 13,000 രൂപ അമ്മയുടെ ചെലവുകൾക്കായി ഇൗ സദനത്തിന് നൽകുന്നുണ്ടെന്നുമാണ് മകെൻറ വാദം. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ബുധനാഴ്ച കമീഷൻ പ്രതിനിധി ഗുരുവായൂരിലുള്ള വൃദ്ധസദനത്തിലെത്തും.
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെക്കുറിച്ചുള്ള പരാതികൾ ദിനംപ്രതി കൂടുകയാണെന്നും ഇക്കാര്യം താൻ നേരിട്ട് സന്ദർശിച്ച് ബോധ്യപ്പെട്ട ശേഷം നടപടിയെടുക്കുമെന്നും ചെയർപേഴ്സൻ എം.സി. ജോസഫൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.