സി.പി.എം നേതാവ് വ്യാജരേഖ ചമച്ച് പെൻഷൻ തുക തട്ടിയെടുത്തതായി പരാതി
text_fieldsകണ്ണൂര്‍: സി.പി.ഐ.എം വനിതാ നേതാവ് വ്യാജരേഖ ചമച്ച് വാര്‍ധക്യ പെന്‍ഷന്‍ തുക തട്ടിയതായി പരാതി. മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് രേഖ ചമച്ചാണ് വാര്‍ധക്യ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
പായം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭാര്യയായ സ്വപ്‌നക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. മരിച്ച കൗസു തൊട്ടത്താന്‍റെ കുടുംബമാണ് സ്വപ്നക്കെതിരെ പരാതി നല്‍കിയത്. തളര്‍വാതം വന്ന് ഏഴു വര്‍ഷമായി കിടപ്പിലായിരുന്ന കൗസു കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് മരിച്ചത്. മരിച്ച വിവരം മാര്‍ച്ച് 20ന് മക്കള്‍ പഞ്ചായത്തില്‍ അറിയിക്കുകയും ചെയ്തു. ഇതിനിടെ കൗസുവിന്‍റെ പേരിൽ വന്ന 6,100 രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്കിലെ കളക്ഷന്‍ ഏജന്‍റായ സ്വപ്‌ന തട്ടിയെടുത്തെന്നാണ് കുടുംബം ആരോപിക്കുന്നത്.
ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബാങ്ക് സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം പരാതി നല്‍കി രണ്ടു ദിവസമായിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മാതൃ സഹോദരിയുടെ മകളായ സ്വപ്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവു കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.