വിയർത്തൊലിച്ചിട്ടും പഴയ സഭാഹാളിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് അംഗങ്ങൾ
text_fieldsതിരുവനന്തപുരം: കടുത്ത ചൂടിൽ വിയർത്തൊലിച്ച അംഗങ്ങൾക്ക് പഴയ നിയമസഭാഹാളിൽ വിശറിയായത് ബില്ലിെൻറ കോപ്പി. വ്യാഴാഴ്ച പഴയ നിയമസഭാഹാളിൽ സഭാസമ്മേളനം ചേർന്നപ്പോഴാണ് ചൂടിൽ സഭ ഒന്നടങ്കം വീർപ്പുമുട്ടിയത്. സഭചേർന്ന് അധികം വൈകാതെതന്നെ അംഗങ്ങൾ അസ്വസ്ഥരായി. മുന്നിലിരിക്കുന്ന മലയാളഭാഷബില്ലിെൻറ പകർപ്പ് കൈയിലെടുത്ത് വീശിയാണ് പലരും ചൂടിനെ പ്രതിരോധിച്ചത്. എന്നിട്ടും വിയർത്തൊലിച്ചവർ പലതവണ സഭാഹാളിൽ നിന്ന് പുറത്തിറങ്ങി. ചൂടിെൻറ കാഠിന്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഏറെനേരം സീറ്റ് മാറിയിരിക്കേണ്ടി വന്നു. ഒടുവിൽ മുഖ്യമന്ത്രിയുടെ സീറ്റിനരികിൽ ഫാൻ സ്ഥാപിച്ച ശേഷമാണ് അദ്ദേഹം സീറ്റിേലക്ക് മടങ്ങിയത്. ചൂടിെൻറ കടുപ്പം ഏറെ വിഷമിപ്പിച്ചത് സഭയിലെ മുതിർന്ന അംഗമായ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെയാണ്.
പ്രസംഗത്തിനിടെ മുഖം വിയർത്തൊലിച്ച വി.എസിന് പലതവണ പ്രസംഗം നിർത്തിവെക്കേണ്ടിവന്നു. തൊട്ടടുത്തുണ്ടായിരുന്ന വി.എസ്. സുനിൽകുമാറിെൻറ തൂവാല ഉപയോഗിച്ച് മുഖവും കണ്ണടയും തുടച്ചശേഷമാണ് പ്രസംഗം മുഴുമിക്കാനായത്. മന്ത്രിമാർ ഉൾപ്പെടെയുള്ള പലരും സഭാഹാളിലേക്ക് വെള്ളം വരുത്തിച്ചു. ശീതീകരിച്ച ഇപ്പോഴത്തെ സഭാഹാളിൽ നിന്ന് ഒരു ദിവസത്തേക്ക് സമ്മേളനം പഴയ ഹാളിലേക്ക് മാറ്റിയതിന് കക്ഷിഭേദെമന്യേ അംഗങ്ങൾ സ്പീക്കറെ അനുമോദിക്കാൻ മറന്നില്ല. ചൂട് കൂടുതലാണെങ്കിലും വർഷത്തിൽ ഒരുതവണയെങ്കിലും പഴയ സഭാഹാളിൽ സമ്മേളനം ചേരണമെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടത്.
അംഗങ്ങളുടെ സീറ്റിനിടയിലെ അകലം കുറവാണെന്നും അതിനാൽ അടുപ്പം കൂടുമെന്നും പ്രസംഗമധ്യേ പല അംഗങ്ങളും ചൂണ്ടിക്കാട്ടി. സീറ്റുകൾക്ക് പിറകിലൂടെ അംഗങ്ങൾക്ക് കടന്നുപോകാനുള്ള വഴി അൽപം ഇടുങ്ങിയതായതിലായിരുന്നു പി.സി. ജോർജിനെ പോലെ തടിച്ച സഭാംഗങ്ങൾക്കുള്ള പരിഭവം. അംഗങ്ങളെ സീറ്റിലിരുത്തി ഫോേട്ടാ എടുത്ത് നൽകാനും സ്പീക്കർ ക്രമീകരണമൊരുക്കിയിരുന്നു. സഭ തുടങ്ങുംമുമ്പ് തന്നെ എത്തിയ പല അംഗങ്ങളും അതിനുമുമ്പുതന്നെ ഹാളിൽ തനിച്ചും കൂട്ടായും നിന്ന് െമാബൈലിൽ സെൽഫി പകർത്തുന്നുണ്ടായിരുന്നു. പഴയകാല മാധ്യമപ്രവർത്തകരെയും വ്യാഴാഴ്ചയിലെ സഭാസമ്മേളനത്തിലേക്ക് സ്പീക്കർ ക്ഷണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.