പഴക്കമുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പ്രത്യേക ഉത്തരവിൽ ഓടിക്കും
text_fieldsതിരുവനന്തപുരം: 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനം കെ.എസ്.ആർ.ടി.സി തള്ളി. പ്രത്യക ഉത്തരവിറക്കിയാണ് പഴക്കംചെന്ന വാഹനങ്ങൾ ഓടിക്കുന്നതിന് സർക്കാർ ബദൽ വഴി തുറക്കുക. സാമ്പത്തിക പ്രതിസന്ധിയും ബസ് ക്ഷാമവും കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് ഇളവ്. 15 വർഷം പിന്നിട്ട മറ്റ് സർക്കാർ വാഹനങ്ങൾ നിരത്തിൽനിന്ന് പിൻവലിക്കേണ്ടിവരും.
ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘വാഹൻ’ സോഫ്റ്റ്വെയർ കരിമ്പട്ടികയിലേക്ക് മാറ്റിയതിൽ 1622 കെ.എസ്.ആർ.ടി.സി വാഹനങ്ങളും 884 സർക്കാർ വാഹനങ്ങളുമുണ്ട്. ഇവയുടെ രജിസ്ട്രഷനും റദ്ദാക്കി. ഇതിൽ 245 കെ.എസ്.ആർ.ടിസി ബസുകൾ നിലവിൽ സർവിസ് നടത്തുന്നവയാണ്. ഇവ തുടർന്നും ഓടിക്കാനാണ് സംസ്ഥാനം അനുമതി നൽകുന്നത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ സംസ്ഥാന സർക്കാറിന്റെ അധികാരപരിധിയിലാണെന്നതാണ് സംസ്ഥാന സർക്കാർ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.