സൈനികരുടെ പേരിൽ ഒ.എൽ.എക്സ് തട്ടിപ്പ്; പണം നഷ്ടപ്പെട്ടു
text_fieldsകൊച്ചി: സൈനികരുടെ വാഹനം വിൽക്കാനുണ്ടെന്ന് കാട്ടി ഒ.എൽ.എക്സിൽ പരസ്യം നൽകി നടത്തുന്ന തട്ടിപ്പ് കൊച്ചിയിലും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സേവനമനുഷ്ഠിക്കുന്ന സേനാംഗം എന്ന വ്യാജേനയാണ് മൂന്നംഘ സംഘം ഒ.എൽ.എക്സിൽ ജീപ്പ് വിൽക്കാൻ ശ്രമിച്ചത്. വാഹനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച കൊല്ലം സ്വദേശിയായ യുവാവിൽനിന്ന് 8500 രൂപ തട്ടിയെടുത്തു.
ഒന്നരലക്ഷം രൂപക്ക് ആർമി ജീപ്പ് വിൽപനക്കെന്നായിരുന്നു ഒ.എൽ.എക്സ് പരസ്യം. നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്, വിമാനത്താവളത്തിൽനിന്ന് ഇന്ത്യ-ചൈന അതിർത്തിയിൽ സേവനമനുഷ്ഠിക്കാൻ പോവുകയാണെന്നും മറ്റുമാണ്. വാഹനം കാണാൻ 1500 രൂപ പേടിഎം വഴി അയക്കാനാവശ്യപ്പെടുകയും അയക്കുകയും ചെയ്തു.
പിന്നാലെ, ഇൻഷുറൻസ് പുതുക്കണമെന്ന് ചൂണ്ടിക്കാട്ടി 3000 കൂടി ആവശ്യപ്പെട്ടെങ്കിലും തങ്ങൾ പുതുക്കിക്കൊളാമെന്ന് ശ്രീജിത്ത് അറിയിച്ചു. പിന്നാലെ, വാഹനത്തിലെ ജി.പി.എസ് തകരാറാണെന്നും ശരിയാക്കാൻ 2000 രൂപ വേണമെന്നും അറിയിച്ചു. ഇതുൾപ്പെടെ വീണ്ടും പലതവണയായി 7000 രൂപ കൈപ്പറ്റിയതായി ശ്രീജിത്തിെൻറ സുഹൃത്ത് പറഞ്ഞു.
ഇതിനിടയിൽ തട്ടിപ്പ് മനസ്സിലാക്കി ഈ സുഹൃത്ത് തട്ടിപ്പുകാരെ സമീപിച്ചപ്പോൾ അവർ വാഹനത്തിന് രണ്ടരലക്ഷമാണ് പറഞ്ഞത്. ആദ്യം 2000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ തട്ടിപ്പാണെന്ന് ഉറപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.