ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഒ.എം ജോർജ് കീഴടങ്ങി
text_fieldsസുൽത്താൻ ബത്തേരി: പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബത്തേരി മുൻ പഞ്ച ായത്ത് പ്രസിഡൻറും മുൻ കോൺഗ്രസ് നേതാവുമായ ഒ.എം. ജോർജ് കീഴടങ്ങി. മാനന്തവാടി ഡി.വൈ.എസ്.പിക്ക് മുമ്പാകെയാണ് കീഴ ടങ്ങിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ ചുമത്തി ബത്തേരി പൊലീസ് കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയി. കുറ്റാരോപിതനായതിനെ തുടർന്ന് ജോർജിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
ഒന്നരവര്‍ഷമായി ജോര്‍ജ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വീട്ടിൽവെച്ചും മറ്റുമാണ് പീഡിപ്പിച്ചത്. 2019 ജനുവരിയിൽ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് മീനങ്ങാടിയിലെ ജില്ല ശിശുക്ഷേമ സമിതി ‘തണലി’ന്റെ ടോള്‍ഫ്രീ നമ്പറിലേക്ക് വിവരം ആരോ വിളിച്ചറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍, സംഭവത്തില്‍ കഴമ്പുണ്ടെന്ന് ശിശുക്ഷേമ സമിതി കണ്ടെത്തി. തുടര്‍ന്ന് ബത്തേരി പൊലീസിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി ജോര്‍ജിനെതിരെ കേസെടുത്തത്.
ബലാത്സംഗം, പീഡനം, പട്ടികവര്‍ഗക്കാർക്കെതിരായ അതിക്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.