കരിപ്പൂരിൽ നിന്ന് പുതിയ സർവിസുമായി ഒമാൻ എയറും ഇത്തിഹാദും
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പുതിയ വേനൽക്കാല സമയക്രമം നിലവിൽ വന്നു. മാർച്ച് 27 മുതൽ ഒക്ടോബർ 28വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. പുതിയ സമയക്രമത്തിലും കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചിട്ടില്ല. അതേസമയം, കോഴിക്കോട്–സലാല, കോഴിക്കോട്–അബൂദബി സെക്ടറിൽ പുതിയ സർവിസുകൾ ആരംഭിക്കുന്നുണ്ട്. സലാലയിലേക്ക് ഒമാൻ എയറും അബൂദബിയിലേക്ക് ഇത്തിഹാദുമാണ് പുതിയ സർവിസ് തുടങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂരിൽ നിന്ന് ഗൾഫ് നാടുകളിലേക്ക് പുതിയ അഞ്ച് സർവിസുകളാണ് ആരംഭിച്ചത്. ചെന്നൈയിലേക്ക് ആഭ്യന്തര സർവിസും തുടങ്ങിയിരുന്നു.
സലാലയിലേക്കുള്ള ഒമാൻ എയറിെൻറ പുതിയ സർവിസ് തിങ്കളാഴ്ച മുതൽ ആരംഭിച്ചു. എയർപോർട്ട് ഡയറക്ടർ കെ. ജനാർദനൻ ആദ്യയാത്രക്കാരന് ബോർഡിങ് പാസ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഒമാൻ എയർ റീജനൽ വൈസ് പ്രസിഡൻറ് വി.എ. സുനിൽ, ഇന്ത്യയിലെ മാനേജർ ഭാനു ഖാലിയ, കോഴിക്കോട് മാനേജർ കൃഷ്ണൻകുട്ടി നായർ എന്നിവർ സംബന്ധിച്ചു.
രാവിലെ 5.50 ന് സലാലയിൽ നിന്ന് കരിപ്പൂരിലെത്തുന്ന വിമാനം വിമാനം 6.40ന് തിരിച്ചുപോകും. നിലവിൽ കരിപ്പൂരിൽ നിന്ന് സലാലയിലേക്ക് ആഴ്ചയിൽ ഒരു സർവിസ് മാത്രമാണുള്ളത്. വെള്ളിയാഴ്ചകളിൽ എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് കരിപ്പൂരിൽ നിന്ന് സർവിസ് നടത്തുന്നത്. ഒമാൻ എയർ പുതിയ സർവിസ് ആരംഭിച്ചതോടെ സലാലയിലേക്കും എല്ലാദിവസവും സർവിസായി.
ഇത്തിഹാദ് ഏപ്രിൽ ഒന്നു മുതലാണ് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിക്കുന്നത്. ഇതോടെ അബൂദബി–കോഴിക്കോട് സെക്ടറിൽ ഇത്തിഹാദിന് നാല് സർവിസുകളാകും. പുതിയ വിമാനം ഉച്ചക്ക് 3.35ന് കരിപ്പൂരിെലത്തി 4.40ന് തിരിച്ചു പുറപ്പെടും. മാർച്ച് 20ന് ഷാർജ, മസ്കത്ത് എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ പുതിയ സർവിസുകൾ ആരംഭിച്ചിരുന്നു. അതിന് മുമ്പ് മസ്കത്തിലേക്ക് ഒമാൻ എയറും സർവിസ് തുടങ്ങിയിരുന്നു. പുതിയ സമയക്രമത്തിൽ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ സമയത്തിൽ കാര്യമായ മാറ്റമില്ല. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസിെൻറ സമയം മാറി. രാവിലെ 9.20ന് എത്തുന്ന വിമാനം 10.20ന് തിരിച്ചുപോകും. മസ്കത്തിലേക്കുള്ള ഒമാൻ എയറിെൻറ സയത്തിലും മാറ്റമുണ്ട്.
രാവിലെ നാലിന് മസ്കത്തിൽ നിന്നെത്തുന്ന ഒമാൻ എയർ അഞ്ചിന് തിരിച്ചുപോകും. വൈകീട്ട് 7.10ന് മസ്കത്തിൽ നിന്നെത്തുന്ന ഒമാൻ എയർ എട്ടിന് തിരിച്ചുപോകുന്ന രീതിയിൽ സമയം ക്രമീകരിച്ചിട്ടുണ്ട്. അബൂദബിയിലേക്ക് മൂന്ന് സർവിസുകൾ നിലവിലുള്ള ഇത്തിഹാദിെൻറ ഒരു സർവിസിൽ മാറ്റം വന്നിട്ടുണ്ട്. പുതിയ സമയം അനുസരിച്ച് രാത്രി 9.10ന് എത്തുന്ന വിമാനം 10.15ന് തിരിച്ചുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.