Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2023 6:07 PM IST Updated On
date_range 6 Oct 2023 6:07 PM ISTചികിത്സക്ക് ഒമാനിൽനിന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു
text_fieldsbookmark_border
കുമ്പള (കാസർകോട്): ചികിത്സാർത്ഥം നാട്ടിലെത്തിയ പ്രവാസി മരിച്ചു. കളത്തൂർ സ്വദേശി ഇസ്മായിൽ മുഹമ്മദ്(42) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഒമാനിലെ റൂവിയിൽ കഫ്റ്റീരിയ ജീവനക്കാരായിരുന്നു.
വൃക്ക രോഗത്തെ തുടർന്നാണ് നാട്ടിൽ വന്നത്. മസ്കത്ത് കെ.എം.സി.സി പ്രവർത്തകനും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മെമ്പറുമായിരുന്നു. പരേതരായ മുഹമ്മദ് - ആമിന ദമ്പതികളുടെ മകനാണ്.
ഭാര്യ: മിസ്‍രിയ. മക്കൾ: റിസാൻ, റസീൻ. സഹോദരങ്ങൾ: റഫീഖ്, അഷ്‌റഫ്, ഇർഷാദ്, ഹാരിസ്, ഖാദർ, റഫിയ, ഹസീന, തസ്‍രിയ.
മരണത്തിൽ മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story