നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമെന്ന് ഓമനക്കുട്ടൻ
text_fieldsആലപ്പുഴ: അനധികൃതമായി പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ തന്‍റെ നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സി. പി.എം ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടൻ. ഇടത് സർക്കാറിനും സി.പി.എമ്മിനും എതിരായ നീക്കമാണ് ചിലർ നടത്തിയത്. വാർത ്ത വന്നതിന് ശേഷമാണ് യാത്രാ ചെലവ് നൽകാമെന്ന് വില്ലേജ് ഒാഫീസർ അറിയിച്ചത്. കേസ് പിൻവലിക്കുന്നതിൽ സന്തോഷമുണ്ടെന ്നും ഓമനക്കുട്ടൻ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അനധികൃതമായി പണം പിരിച്ചെന്ന ആരോപണത്തിൽ രജിസ്റ്റർ ചെയ്ത കേസ് പിൻവലിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അനധികൃതമായി പണം പിരിച്ചുവെന്ന മാധ്യമ വാർത്തയുടെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഓമനക്കുട്ടെനതിരെ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. കൂടാതെ, മന്ത്രി ജി. സുധാകരൻ ക്യാമ്പിലെത്തി ഓമനക്കുട്ടനെ പരസ്യമായി തള്ളിപ്പറയുകയും സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഓമനക്കുട്ടനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയരുകയും ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങൾ ഒന്നടങ്കം പ്രതികരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് പിൻവലിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത്.
ഒാമനക്കുട്ടനെതിരായ നടപടിയുമായി സർക്കാർ മുന്നോട്ടു പോകില്ലെന്ന് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഓഫീസറും റവന്യൂ-ഡിസാസ്റ്റർ മാനേജ്മെന്‍റ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. വി. വേണു ഫേസ്ബുക്കിലൂടെ അറിയിച്ചു. കൂടാതെ, ഓമനക്കുട്ടനോട് പ്രിൻസിപ്പൽ സെക്രട്ടറി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.