ഫേസ്ബുക്കിൽ കവിതയെഴുതി എൽ.സി സെക്രട്ടറി; വിശദീകരണം സി.പി.എമ്മിനെ വെട്ടിലാക്കി
text_fieldsആലപ്പുഴ: ഓമനക്കുട്ടൻ വിഷയത്തിൽ മന്ത്രി ജി.സുധാകരെൻറ ഇടപെടൽ പാർട്ടിക്ക് ദോഷം ചെയ്െതന്ന ആക്ഷേപം പാർട്ടി ക്ക് അകത്തും പുറത്തും സജീവ ചർച്ചക്ക് വഴിയൊരുക്കിയ സാഹചര്യത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫേസ്ബുക്കി ൽ കുറിച്ച പാരഡി കവിത വിവാദമായി. വിവാദമായതോടെ കവിത പിൻവലിച്ച് കൊക്കോതമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ ്രവീൺ ജി. പണിക്കർ നൽകിയ വിശദീകരണക്കുറിപ്പും സി.പി.എമ്മിനെ വെട്ടിലാക്കുന്നതാണ്. പാർട്ടി ഇടപെടലിനെത്തുടർന്ന് അച്ചടക്ക നടപടിയിൽനിന്ന് ഒഴിവാകാനാണ് പ്രവീൺ കവിത നീക്കിയത്.
‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ എന്ന പേരിൽ താനെഴുതിയ കവിത നേതാവും ബഹുമാനപ്പെട്ട മന്ത്രിയുമായ സഖാവ് ജി.സുധാകരനെ ഉദ്ദേശിച്ചുള്ളതാണെന്ന തരത്തിൽ വാർത്തകൾ വരുന്നത് ദുരുദ്ദേശ്യപരവും ആലപ്പുഴയിലെ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള മാധ്യമങ്ങളുടെ കുത്സിത ശ്രമവുമാണെന്നാണ് കവിത പിൻവലിച്ചശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. ഓമനക്കുട്ടനുണ്ടായ വേദനാജനകമായ അനുഭവത്തെ മുൻനിർത്തിയാണ് കവിത എഴുതിയതെന്നും ക്യാമ്പുകളിൽ കഷ്ടപ്പെടുന്ന മനുഷ്യർക്കായി അഹോരാത്രം പണിയെടുക്കുന്നവരുടെകൂടി പരിശ്രമം കൊണ്ടാണ് ഓരോ ക്യാമ്പും വിജയിക്കുന്നതെന്നും പ്രവീൺ പറയുന്നു. എന്നാൽ, ക്യാമ്പ് പിരിയുമ്പോൾ ഹീറോ ആയി മാറുന്നത് റവന്യൂ ഉദ്യോഗസ്ഥരാണ്.
70 രൂപക്ക് ഒരു മനുഷ്യനെ കുറ്റവാളി ആക്കാൻ കാരണക്കാരായ ഉദ്യോഗസ്ഥർ സത്യം ബോധ്യപ്പെടുത്താൻ തയാറായില്ല. താൻ എഴുതിയ വരികൾ സുധാകരൻ സഖാവിനെക്കുറിച്ചാണെന്ന് പറയാൻ പരിശ്രമിച്ചവർ എന്താണ് താൻ ഉദ്ദേശിച്ചതെന്ന് ചോദിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാട്ടണം. ‘നീ ചരിക്കുന്ന സ്റ്റേറ്റ് കാറിെൻറ ടയറാണ് ഓമനക്കുട്ടൻ’ എന്ന് തുടങ്ങുന്ന കവിത അവസാനിക്കുന്നത് ‘പൂച്ചക്കാര് മണികെട്ടും ’എന്ന ചോദ്യത്തോടെയാണ്. ‘കവിതയാണെന്ന് ഞാൻ പറയും. നിങ്ങൾ വിശ്വസിച്ചേ പറ്റൂ’ എന്ന വിശദാംശം കവിതയുടെ തുടക്കത്തിൽ ബ്രാക്കറ്റിൽ കവി വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.