Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ 59 പേര്‍ക്ക്...

കേരളത്തിൽ 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍

text_fields
bookmark_border
കേരളത്തിൽ 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർകോട് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ആലപ്പുഴ യുഎഇ 5, തുര്‍ക്കി 1, തൃശൂര്‍ യുഎഇ 4, ഖത്തര്‍ 3, പത്തനംതിട്ട യു.എ.ഇ 3, യു.എസ്.എ 2, സൗദി അറേബ്യ 1, ഖത്തര്‍ 1, ഖസാക്സ്ഥാന്‍ 1, എറണാകുളം യു.എ.ഇ 5, ഉക്രൈന്‍ 1, ജര്‍മനി 1, കൊല്ലം യുഎഇ 2, ഖത്തര്‍ 1, മലപ്പുറം യു.എ.ഇ 5, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 5, പാലക്കാട് യുഎഇ 1, ഇസ്രേയല്‍ 1, കാസര്‍ഗോഡ് യുഎഇ 2, കണ്ണൂര്‍ യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 480 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 332 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 90 പേരും എത്തിയിട്ടുണ്ട്. 52 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 6 പേരാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Omicron
News Summary - Omicron, Covid 19
Next Story