Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2022 12:04 PM IST Updated On
date_range 12 Jan 2022 12:04 PM ISTനഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഒമിക്രോൺ ബാധ; പത്തനംതിട്ടയിലെ സ്ഥിതി അതീവ ഗുരുതരം
text_fieldsbookmark_border
പത്തനംതിട്ട: നഗരത്തിലെ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഒമിക്രോൺ ബാധ. മുത്തുറ്റ് ആശുപത്രിയുടെ ഭാഗമായ നഴ്സിങ്ങ് കോളജിന്റെ ഹോസ്റ്റിലിലെ മുപ്പതോളം വിദ്യാർഥികൾക്കാണ് രോഗബാധ. ഇതു സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ മറച്ചുവച്ചതായി പരാതിയുണ്ട്.
ആരോഗ്യ വകുപ്പ് അധികൃതർ ഹോസ്റ്റലിൽ എത്തി അന്വേഷണം ആരംഭിച്ചു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ആശുപത്രിയിൽ ചികിൽസ തേടിയവരിൽ നിന്നാകും രോഗബാധയെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ ആരോഗ്യവുപ്പ് പുറത്തു വിട്ടിട്ടില്ല. എന്നാൽ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story