ഒമിക്രോൺ: ഗുരുവായൂരിൽ പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം; ചോറൂൺ നിർത്തി, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ മാറ്റി
text_fieldsഗുരുവായൂർ: ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനടക്കം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം ഓൺലൈൻ വഴി ബുക്ക് ചെയ്ത 3000 പേർക്ക് മാത്രമാകും ദർശനം. അന്ന ലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടിനു പകരം 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്സൽ ആയി നൽകും.
കുഞ്ഞുങ്ങളുടെ ചോറൂൺ നിർത്തിവെച്ചു. ശീട്ടാക്കിയവർക്ക് ചോറൂൺ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഒഴിവാക്കണമെന്നും ദേവസ്വം അഭ്യർഥിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം ഒരുക്കും.
മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ബുക്ക് ചെയ്തിരുന്ന പരിപാടികളും ക്ഷേത്രത്തിനുള്ളിലെ കൃഷ്ണനാട്ടം കളിയും മാറ്റി. ശീട്ടാക്കിയവർക്ക് വിവാഹം നടത്താം. വധൂവരൻമാരും ബന്ധുക്കളുമടക്കം പത്ത് പേർക്ക് മാത്രം പ്രവേശനം അനുവദിക്കും. രണ്ട് ഫോട്ടോഗ്രാഫർമാർക്കും പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.