ഒമിക്രോണ്‍ വ്യാപിക്കുന്നു; ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾ കരുതലോടെയാകണമെന്ന് ആരോഗ്യ വകുപ്പ്
text_fieldsകൊച്ചി: ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, പുതുവൽസര ആഘോഷങ്ങൾ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇതുവരെ 15 ഒമിക്രോണ്‍ കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നും വരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണം.
നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറൻറീനും ഏഴ് ദിവസം സ്വയം നിരീക്ഷണവുമാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ക്വാറൻറീൻ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ക്വാറൻറീനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആള്‍ക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല. ക്വാറൻറീൻ കാലയളവില്‍ ആ വീട്ടില്‍ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കണം.
ശ്രദ്ധിക്കേണ്ടത്
വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഒമിക്രോണ്‍.
ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം.
പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ കൂടുതൽ ശ്രദ്ധിക്കണം.
ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് മാസ്‌കുകൾ.
പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക.
ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്.
ഭക്ഷണം കഴിക്കുമ്പോള്‍ അകലം പാലിച്ചിരുന്ന് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമായതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം.
വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് തന്നെ എടുക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.