നോട്ട് അസാധുവാക്കലിനെതിരായ സമരം: ചെന്നിത്തലയും സുധീരനുമടക്കം നേതാക്കള്‍ അറസ്റ്റ് വരിച്ചു
text_fieldsതിരുവനന്തപുരം/തൃശൂര്‍: റദ്ദാക്കിയ നോട്ടുകളില്‍ 97 ശതമാനവും തിരിച്ചത്തെിയ സാഹചര്യത്തില്‍ മുഴുവന്‍ കള്ളപ്പണവും വന്‍കിടക്കാര്‍ വെളുപ്പിച്ചെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കള്ളപ്പണക്കാരെ പിടികൂടാനാണ് നോട്ട് പിന്‍വലിക്കലെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. അഞ്ചുലക്ഷം കോടിയോളം തിരിച്ചുവരില്ളെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നതെങ്കിലും മുഴുവന്‍ പണവും തിരിച്ചത്തെിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കള്ളപ്പണം എവിടെയെന്ന് മോദി വ്യക്തമാക്കണം. ആര്‍.ബി.ഐ മേഖല ഓഫിസിന് മുന്നില്‍ ഡി.സി.സി സംഘടിപ്പിച്ച പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ പിക്കറ്റ് ചെയ്ത മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.
അറസ്റ്റിനിടെ നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചു. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, എം. വിന്‍സെന്‍റ് എം.എല്‍.എ, എന്‍. ശക്തന്‍, വര്‍ക്കല കഹാര്‍, പാലോട് രവി, എം.എ. വാഹിദ്, എ.ടി. ജോര്‍ജ്, ജോര്‍ജ് മേഴ്സിയര്‍, ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുന്നൊരുക്കമില്ലാതെ നോട്ട് അസാധുവാക്കിയതിലൂടെ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക അഴിമതിയാണ് നരേന്ദ്ര മോദി നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തൃശൂരില്‍ പറഞ്ഞു. തൃശൂര്‍ സ്പീഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം പണം ബാങ്കില്‍നിന്ന് കിട്ടാന്‍ വരിനിന്ന 115 സാധാരണക്കാര്‍ മരിച്ചപ്പോള്‍ കരിഞ്ചന്തക്കാര്‍ക്ക് 2000ത്തിന്‍െറ നോട്ടുകള്‍ സുലഭമായി കിട്ടിയത് എങ്ങനെയെന്ന് പ്രധാനമന്ത്രി പറയണം.
നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് 126 തവണ ഉത്തരവുകള്‍ മാറ്റിമറിച്ചതിലൂടെ റിസര്‍വ് ബാങ്കിന്‍െറ വിശ്വാസ്യത ഇല്ലാതായി. രാജ്യത്തെ ജനതയെ ഇതുപോലെ വഞ്ചിച്ച, വാഗ്ദാനലംഘനത്തിന്‍െറ പ്രതീകമായ ഒരു പ്രധാനമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല. വിദേശ കള്ളപ്പണക്കാരുടെയും കോര്‍പറേറ്റുകളുടെയും കാര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.