രാഹുലിനെതിരായ വിമർശനങ്ങൾക്ക് ജനം മറുപടി നൽകും –ഉമ്മൻ ചാണ്ടി
text_fieldsകൊച്ചി: സി.പി.എമ്മിെൻറ മുഖപത്രം രാഹുൽ ഗാന്ധിയെ ആക്ഷേപിച്ചത് ബി.ജെ.പിയുടെ ഭാഷ കടമെ ടുത്തെന്ന് ഉമ്മൻ ചാണ്ടി. ഇതിന് അതേഭാഷയിൽ മറുപടി നൽകുന്നില്ലെന്നും 23ന് കേരളത്തി ലെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിെൻറ സ്ഥാനാർഥിത്വത്തിനെതിരായ വിമർശനം അദ്ഭുതപ്പെടുത്തി. കോൺഗ്രസിന് സ്വാധീനമുള്ള സിറ്റിങ് സീറ്റിൽ പാർട്ടി അധ്യക്ഷൻ മത്സരിക്കുന്നതിൽ സി.പി.എം എന്തിനാണ് വിറളി പിടിക്കുന്നത്. ഇത് എങ്ങനെ തെറ്റായ സന്ദേശമാകുമെന്നും ഉമ്മൻ ചാണ്ടി വാർത്തസമ്മേളനത്തിൽ ചോദിച്ചു. ബംഗാളിലും കേരളത്തിലും കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് തീരുമാനിച്ചത് സി.പി.എമ്മാണ്. ഹിന്ദു ഭൂരിപക്ഷ മേഖലയിൽനിന്ന് രാഹുൽ ഒളിച്ചോടിയെന്ന പ്രധാനമന്ത്രിയുടെ വിമർശനം കാര്യമറിയാതെയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വയനാട് മണ്ഡലത്തിൽ 52 ശതമാനവും ഹിന്ദുക്കളാണ്. രാഹുൽ വയനാട്ടിൽനിന്ന് മത്സരിക്കുന്നതിലൂടെ ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിന് വലിയ അംഗീകാരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.