സി.എ.ജിയുടേത് നോട്ടപ്പിശക്; വഴിവിട്ട് ഒന്നും ചെയ്തില്ല –ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറിലൂടെ അദാനി ഗ്രൂപ്പിന് വൻ സാമ്പത്തിക നേട്ടമുണ്ടാവുമെന്ന കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിെൻറ കണ്ടെത്തൽ നോട്ടപ്പിശകെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരാറുകാരെ സഹായിക്കാൻ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. സംസ്ഥാന സർക്കാറിെൻറ വാദം കേൾക്കാൻ അവസരംപോലും നൽകാതെയാണ് സി.എ.ജി റിപ്പോർട്ട് തയാറാക്കിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സി.എ.ജിയുടെ വിമർശനത്തെ പൂർണമായും സ്വാഗതം െചയ്യുന്നു. ആരോപണങ്ങൾ എത്രയും പെെട്ടന്ന് അന്വേഷിക്കുകയും വേണം. തീർത്തും സുതാര്യമായ നടപടിക്രമങ്ങളാണ് വിഴിഞ്ഞം കരാറിലുണ്ടായത്. 25 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കരാറുണ്ടാക്കിയത്. മുൻ സർക്കാറുകൾ െടൻഡർ വരെ പൂർത്തീകരിച്ചിട്ടും കരാറുണ്ടാക്കാൻ കഴിഞ്ഞില്ല. പദ്ധതിക്കുവേണ്ടി ഇനിയും കാത്തിരിക്കാനാവില്ലെന്ന് കണ്ടാണ് ആഗോള ടെൻഡർ നടപടികളുമായി മുന്നോട്ടുപോയത്.
18 കമ്പനികൾ രംഗത്തെത്തി. യോഗ്യരായ അഞ്ചു കമ്പനികളുടെ പട്ടികയുണ്ടാക്കി. നടപടിക്കായി എട്ടുലക്ഷത്തോളം മുടക്കിയ ഇൗ കമ്പനികളിൽനിന്ന് അദാനി ഗ്രൂപ് മാത്രമാണ് ടെൻഡർ മടക്കിത്തന്നത്. ദേശീയ ആസൂത്രണ കമീഷെൻറ വ്യവസ്ഥ പ്രകാരമാണ് 40 വർഷത്തെ കാലാവധി നിശ്ചയിച്ചത്. അന്തിമ കരട് കരാർ കൊടുത്തശേഷം ഒരു മാറ്റവും സർക്കാർ വരുത്തിയിട്ടില്ല. സർവകക്ഷി യോഗംവിളിച്ച് കരാർ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിെൻറ അംഗീകാരം കൂടി ലഭിച്ചശേഷമാണ് കരാർ നൽകിയത്. 40 വർഷത്തെ കാലാവധി മുഖ്യമന്ത്രിയെന്ന നിലക്ക് ആരോടും ചോദിക്കാതെ ചെയ്തതല്ല. ഇത്രയും വർഷം നൽകിയിട്ടും പദ്ധതി ഏറ്റെടുക്കാൻ അദാനി ഗ്രൂപ് മാത്രമേ വന്നിട്ടുള്ളൂവെന്നതുംകൂടി ഒാർക്കണം. 40 വർഷത്തിനുശേഷം പൂർണമായും സർക്കാർ ഉടമസ്ഥതയിലാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.
15 വർഷം കഴിയുേമ്പാൾ വർഷംതോറും വരുമാനത്തിെൻറ ഒാരോ ശതമാനം സർക്കാറിന് ലഭിക്കും. പദ്ധതി പ്രദേശം തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഉപയോഗിക്കാം. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാവുകയെന്ന ഒറ്റ ലക്ഷ്യമാണ് സർക്കാറിനുണ്ടായത്. കരാറായില്ലെങ്കിൽ 25 വർഷം കൊണ്ട് സർക്കാറിന് എത്ര നഷ്ടമുണ്ടാവുമെന്നുകൂടി സി.എ.ജി പരിശോധിക്കണം. സി.എ.ജിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന അഭിപ്രായമൊന്നും തനിക്കില്ലെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.