ദേവസ്വം ബോർഡ് നിലപാടിനെതിരെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
text_fieldsതിരുവനന്തപുരം: യുവതി പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചില്‍ എ ല്ലാവരെയും ഞെട്ടിെച്ചന്നും എന്തിനാണ് റിവ്യൂ പെറ്റീഷന് നൽകിയതെന്ന് വ്യക്തമാക്കണ മെന്നും ഉമ്മന്‍ ചാണ്ടി. യുവതി പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടക്കം മുതല്‍ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇപ്പോള്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടും അങ്ങനെ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചവിട്ടിമെതിച്ചെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത വില നൽകേണ്ടിവരും. ഇടതു സര്‍ക്കാറും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവര്‍ ശിരസ്സാവഹിച്ചു. ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടി. വിശ്വാസികളോടൊപ്പം നിൽക്കേണ്ട ദേവസ്വം ബോര്‍ഡ് സി.പി.എമ്മിെൻറ ചട്ടുകമായി. അവിശ്വാസികളുടെ അജണ്ടയാണ് സര്‍ക്കാറും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതി പ്രവേശനം പാടില്ലെന്നാണ് സുപ്രീംകോടതിയില്‍ ആദ്യം ബോര്‍ഡ് സ്വീകരിച്ച നിലപാടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സുപ്രീംകോടതിവിധി വന്നതിനെത്തുടര്‍ന്ന് വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കുമെന്നാണ് ആദ്യം ബോര്‍ഡ് പ്രസിഡൻറ് പറഞ്ഞത്. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ അത് മാറ്റി. പിന്നീട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞു. അതും മാറ്റിയാണ് സാവകാശ ഹരജി കൊടുക്കുമെന്ന് പറഞ്ഞത്. ഇപ്പോഴാകട്ടെ, യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടും ബോര്‍ഡ് സ്വീകരിച്ചു. ഇങ്ങനെ അടിക്കടി നിലപാട് മാറ്റി ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ് ദേവസ്വംബോര്‍ഡ് ചെയ്തത് -ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.