മൂന്നാർ: വിജിലൻസ് റിേപ്പാർട്ടിൽ നടപടിയെടുക്കാതെ രാജേന്ദ്രനെ സഹായിച്ചത് ഉമ്മൻ ചാണ്ടി
text_fieldsകൊച്ചി: മൂന്നാറിൽ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ വീട് അടക്കം സ്ഥിതി െചയ്യുന്നത് വൈദ്യുതി ബോർഡിെൻറ ഭൂമിയിലെന്ന് വ്യക്തമാക്കി യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് വിജിലൻസ് നൽകിയ റിപ്പോർട്ട് പൂഴ്ത്തിയതായി സൂചന. ആര്യാടൻ മുഹമ്മദ് ൈവദ്യുതി മന്ത്രിയായിരിക്കെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരമാണ് മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് വൈദ്യുതി ബോർഡ് വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ട് മരവിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയെടുക്കണമെന്ന ബോർഡിെൻറ ശിപാർശയോടെ സർക്കാറിന് കൈമാറിയ റിേപ്പാർട്ടാണ് അട്ടിമറിച്ചത്. എസ്. രാജേന്ദ്രൻ ഉമ്മൻ ചാണ്ടിയെ സമീപിച്ചതിെനത്തുടർന്നായിരുന്നു ഇത്. കോൺഗ്രസിന് താൽപര്യമുള്ളവരുടെ ഭൂമിയും ഇവിടെയുണ്ടെന്ന നിലക്ക് മുൻ കോൺഗ്രസ് എം.എൽ.എയും ഇടപെട്ടു. സർവകക്ഷി സംഘവും മൂന്നാറിൽ ഒഴിപ്പിക്കൽ നടപടികളെടുക്കുന്നതിനെതിരെ ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു. വൈദ്യുതി മന്ത്രി ആര്യാടനെയും ഇടത്-വലത് നേതാക്കൾ കണ്ടു. തുടർന്നാണ് ഒഴിപ്പിക്കൽ നടപടികളിലും യു.ഡി.എഫ് സർക്കാർ പിന്നാക്കം പോയത്.
ഇൗ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം മന്ത്രി എം.എം. മണി വി.എസിനെ രൂക്ഷമായി വിമർശിച്ചും ഉമ്മൻ ചാണ്ടിയെ തലോടിയും രംഗത്തെത്തിയത്. ഉമ്മൻ ചാണ്ടിയുടെ മര്യാദപോലും വി.എസ് കാണിച്ചില്ലെന്നായിരുന്നു മണിയുടെ തുറന്നുപറച്ചിൽ. മൂന്നാര്‍ മേഖലയില്‍ വൈദ്യുതി ബോര്‍ഡിെൻറ 800 ഏക്കറോളം ഭൂമി കൈയേറ്റംമൂലം നഷ്ടപ്പെട്ടതായി കണ്ടെത്തിയ വിജിലന്‍സ്, ടൗണിൽ സര്‍വേ നമ്പര്‍ 843ല്‍ വരുന്ന രാജേന്ദ്രെൻറ വീടിരിക്കുന്നതടക്കം 16 ഏക്കര്‍ സ്ഥലവും ഇതിൽെപടുമെന്നാണ് 2015ൽ റിപ്പോർട്ട് നൽകിയത്. ഇതില്‍പെട്ടതാണ് എസ്. രാജേന്ദ്രന്‍ എം.എൽ.എയുടെ വീടിരിക്കുന്ന വിവാദ എട്ട് സെൻറ് ഭൂമി.
മൂന്നാര്‍ ടൗണിന് പുറമെ മാട്ടുപ്പെട്ടി, ആനയിറങ്കൽ, കുണ്ടള അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും ചിത്തിരപുരത്തുമാണ് വ്യാപക കൈയേറ്റം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.