വിമർശനത്തിന് മറുപടിനൽകേണ്ടത് യുവ എം.എൽ.എമാർ–ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: യുവ എം.എൽ.എമാരുടെ പ്രതിഷേധത്തിന് പിന്നിൽ താനാണെന്ന പി.ജെ. കുര്യെൻറ പരാർശത്തിന് മറുപടി നൽകേണ്ടത് യുവ എം.എൽ.എമാരാണെന്ന് ഉമ്മൻ ചാണ്ടി. ആരുടെയെങ്കിലും ചട്ടുകമായിനിന്ന് പ്രവർത്തിച്ചോയെന്ന് അവർ തെന്ന വ്യക്തമാക്കണം. കുര്യൻ ഹൈകമാൻഡിന് പരാതി നൽകുന്നത് നല്ല കാര്യമാണ്. അതോടെ അദ്ദേഹത്തിന് കാര്യങ്ങൾ ബോധ്യപ്പെടും. താൻ രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്ന പ്രസ്താവനക്ക് മറുപടി പറയേണ്ടത് ഹസനും ചെന്നിത്തലയുമാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
പുതുമുഖത്തിന് അവസരം കിട്ടാൻ പറഞ്ഞതിന് ആരുടെയെങ്കിലും മൈക്ക് സെറ്റ് എന്ന് പറയുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പിലും ഞങ്ങൾ ആരുടേയും മൈക്ക് സെറ്റല്ലെന്ന് അനിൽ അക്കരയും പ്രതികരിച്ചു. പാർട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറയേണ്ടിടത്ത് പറയുമെന്നും പാർട്ടിയുടെ അന്തിമ തീരുമാനം അനുസരിക്കുമെന്നും അനിൽഅക്കര ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നമ്മുടെ കാര്യം വരുമ്പോൾ അച്ചടക്കം, കാര്യം കഴിഞ്ഞാൽ പുരപ്പുറത്ത് ആ ശീലവും ഇല്ല. ഞങ്ങളുടെ നിലപാട് കോൺഗ്രസ് പ്രസിഡൻറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അത് സ്ഥാനാർഥി നിർണയത്തിന് മുമ്പും ശേഷവും. ഇനിയും ആവശ്യമായ സമയത്ത് പറയേണ്ടിടത്ത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.