ഉമ്മൻ ചാണ്ടിയുടെ നിയമനം: കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റം പ്രതീക്ഷിേക്കണ്ട
text_fieldsതിരുവനന്തപുരം: എ.കെ. ആൻറണിക്ക് പിന്നാലെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ദേശീയ നേതൃത്വത്തിെൻറ ഭാഗമാക്കിയാലും കേരളത്തിലെ കോൺഗ്രസിനകത്തെ ഗ്രൂപ് സമവാക്യങ്ങളിൽ മാറ്റം പ്രതീക്ഷിേക്കണ്ട. എം.എൽ.എയായ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനകേന്ദ്രം കേരളവും ആന്ധ്രയുമായി തുടരുമെന്നതിനാൽ, കേരളത്തിലെ എ ഗ്രൂപ്പിെൻറ നിയന്ത്രണം ഉമ്മൻ ചാണ്ടിക്കുതന്നെയാകും. കോൺഗ്രസ് പാർലമെൻററി ബോർഡ് അംഗമായിരുന്നപ്പോഴും കെ. കരുണാകരെൻറ പ്രവർത്തനം കേരളം ആസ്ഥാനമാക്കിയായിരുന്നു. ഇതാദ്യമായാണ് ഉമ്മൻ ചാണ്ടി ദേശീയ നേതൃത്വത്തിെൻറ ഭാഗമാകുന്നത്. കെ.എസ്.യു പ്രസിഡൻറ് പദവിക്ക് ശേഷം എൻ.എസ്.യു.െഎ നേതൃത്വത്തിലേക്ക് സാധ്യതയുണ്ടായിട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായി കേരളത്തിൽ തുടരാനാണ് താൽപര്യം കാട്ടിയത്.
പിന്നീട് പലതവണ ദേശീയ നേതൃത്വത്തിെൻറ ഭാഗമാകാൻ നിർദേശം വന്നേപ്പാഴും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി താൽപര്യമെടുത്താണ് എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി നിയമനം. അംബികാസോണി തുടങ്ങിയവരെ ഒഴിച്ചാൽ, അടുത്ത തലമുറയിൽപ്പെട്ടവർക്കൊപ്പമാണ് എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കേണ്ടി വരുന്നതെന്ന വ്യത്യാസമുണ്ട്. കേരളത്തിൽനിന്ന് കെ.സി. വേണുഗോപാലും ജനറൽ സെക്രട്ടറിയാണ്. ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഉമ്മൻ ചാണ്ടിയുടെ പേരിനാണ് എ.െഎ.സി.സി ഒന്നാമത് ഇടം നൽകിയിട്ടുള്ളത്. തൊട്ടടുത്ത് അംബികാസോണിയും. 11 ജനറൽ സെക്രട്ടറിമാരാണ് ഇപ്പോഴുള്ളത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിനുശേഷം കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും ഉമ്മൻ ചാണ്ടിയുടെ നിലപാട് അനുകൂലമായിരുന്നില്ല. പാർട്ടി സ്ഥാനങ്ങൾ വേണ്ടെന്ന നിലപാട് തുടരുകയായിരുന്നു.
കർണാടക തെരഞ്ഞെടുപ്പിലെ തിരിച്ചടി ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടിയെ ആന്ധ്രയുടെ ചുമതല നൽകി ജനറൽ സെക്രട്ടറിയാക്കിയതെന്നാണ് വിവരം. അടുത്ത വർഷമാണ് ആന്ധ്ര തെരഞ്ഞെടുപ്പ്. നേരത്തേ ഒരു തവണ ആന്ധ്രയിൽ നിരീക്ഷകനായിരുന്നു. കെ.പി.സി.സി പ്രസിഡൻറിെൻറ നിയമനം അടുത്ത ആഴ്ചയുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രനാണ് മുൻതൂക്കം. സ്ഥാനമൊഴിയുന്ന എം.എം. ഹസന് ഒഴിവുവരുന്ന രാജ്യസഭാംഗത്വം നൽകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുെന്നങ്കിലും മാണിക്ക് നൽകാനാണ് സാധ്യത. കോൺഗ്രസിലെ പി.ജെ.കുര്യൻ, കേരള കോൺഗ്രസ്-എമ്മിലെ േജായി എബ്രഹാം, സി.പി.എമ്മിെല സി.പി. നാരായണൻ എന്നിവരാണ് ജൂലൈ ഒന്നിന് വിരമിക്കുന്നത്. ഒരാളെ യു.ഡി.എഫിന് ജയിപ്പിക്കാൻ കഴിയും. മാണിയെ തിരികെ മുന്നണിയിൽ കൊണ്ടുവരുന്നതിൻറ ഭാഗമായാണ് രാജ്യസഭാ സീറ്റ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.