വിഴിഞ്ഞം: ജുഡീഷ്യൽ അന്വേഷണത്തിൽ നാലു വിഷയങ്ങൾ കൂടി ഉൾപ്പെടുത്തണം –ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാറുകളെ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിെൻറ പരിധിയിൽ നാലു വിഷയങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
അവ ഇവയാണ്: 1) 2010-ൽ വിഴിഞ്ഞം പദ്ധതിയുടെ ടെൻഡറിെൻറ ഉപദേശകരായി ഇൻറർനാഷനൽ ഫൈനാൻസ് കോർപറേഷനെ (െഎ.എഫ്.സി) നിയമിച്ച നടപടി ക്രമങ്ങളും അവരുമായുള്ള കരാർ വ്യവസ്ഥകളും 2) െഎ.എഫ്.സി പദ്ധതിക്കുവേണ്ടി സർക്കാർ ഉത്തരവ് (എം.എസ്) നം. 75/10/എഫ് ആൻഡ് പി.ആർ.ഡി പ്രകാരം അംഗീകരിച്ച റിപ്പോർട്ടിലെ ശിപാർശകൾ കേരളത്തിന് ഗുണകരമാണോ എന്ന കാര്യം 3) െഎ.എഫ്.സി തയാറാക്കി 2011 ഏപ്രിൽ 12ന് സർക്കാർ അംഗീകരിച്ച കരാറിലെ വ്യവസ്ഥകളും ടെൻഡർ നടപടി ക്രമങ്ങളും 4) െഎ.എഫ്.സി നടത്തിയ പഠനത്തിെൻറ തുടർച്ചയായി 2014-ൽ സർക്കാർ അംഗീകരിച്ച് നൽകിയ ഇപ്പോഴത്തെ കരാർ വ്യവസ്ഥകളും 2010-ലെ സർക്കാർ അംഗീകരിച്ച കരാറിലെ വ്യവസ്ഥകളും തമ്മിലുള്ള താരതമ്യം.
ഇപ്പോഴത്തെ കരാർ സംബന്ധിച്ച് സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാറിന് ഉചിതമെന്ന് കരുതുന്ന ഏതു വിഷയവും അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നതിനോട് പൂർണ യോജിപ്പാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.