ഭൂമിക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി അവകാശ പ്രക്ഷോഭ പ്രഖ്യാപനം 21ന്
text_fieldsകോഴിക്കോട് : ഭൂമിക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി ആദിവാസി - ദലിത് സംഘടങ്ങളുടെ അവകാശ പ്രക്ഷോഭ പ്രഖ്യാപനം 21ന് കോട്ടയത്ത്. പട്ടിജാതി- വർഗ വിഭാഗങ്ങളുടെ 30 ഓളം സംഘടനകളുടെ സംയുക്ത സമിതിയാണ് പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
1947ന് മുമ്പ് വിദേശ കമ്പനികൾക്ക് കേരളത്തിലെ രാജാക്കന്മാരും ജന്മികളും പാട്ടം നൽകിയ തോട്ടം ഭൂമി നിയമ നിർമാണത്തിലൂടെ ഏറ്റെടുക്കണമെന്നാണ് സമ്മേളനത്തിലെ ഒന്നാമത്തെ ആവശ്യം. സ്പെഷ്യൽ ഓഫിസർ എം.ജി രാജമാണിക്യം സർക്കാരിന് നൽകിയ റിപ്പോർട്ട് പ്രകാരം വിദേശ കമ്പനികൾ കൈവശം വെച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമി പലരുടെയും അനധികൃത കൈവശത്തിലുണ്ട്. ഈ ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നാണ് ദലിത് -ആദിവാസി സംയുക്ത സമിതി ആവശ്യപ്പെടുന്നത്.
പട്ടിജാതി -വർഗ സംഘടനകൾ ഒറ്റക്കെട്ടായി ഈ മുദ്രാവാക്യം ഉയർത്തുന്നത് ആദ്യമായിട്ടാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടിജാതി- വർഗ വിഭാഗത്തിന് മതിയായ പ്രാതിനിധ്യം വേണം. എയ്ഡഡ് മേഖലയിലും സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണമെന്നും സമ്മേളത്തിൽ ആവശ്യപ്പെടുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നലശ്രീകുമാർ മാധ്യമത്തോട് പറഞ്ഞു. വിദേശ തോട്ടം ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ അനാസ്ഥ തുടർന്നാൽ പട്ടികജാതി -വർഗ സംഘടനകൾ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് സി.എസ്.ഡി.എസ് പ്രസിഡന്റ് കെ.കെ.സുരേഷും പറഞ്ഞു.
കെ.പി.എം.എസ് പ്രസിഡന്റ് എൽ. രമേശൻ, സി.എസ്.ഡി.എസ് ജനറൽ സെക്രട്ടറി സുനിൽ കെ. തങ്കപ്പൻ, എ.കെ.സജീവ്, വി.ആർ.രാജു(കെ.സി.എച്ച്.എം.എസ്), പി.കെ.സജീവ് (ഐക്യ മലയരയ സഭ), ഐ.ആർ.സദാനന്ദൻ (കെ.സി.എസ്), എം.ടി സനേഷ്, കെ.വി.അജയകുമാർ(അഖില കേരള ഹിന്ദു സാംബവ സഭ), എസ്.അറുമുഖം, എം.അറുമുഖം (അരുന്ധതിയാർ പരിമിയർ സമുദായ സമിതി), കെ.ഇ.രത്നരാജ് , എം.വിജയകുമാർ(അയ്യനാർ മഹാജനസംഘം), ഡോ.എ.കെ.വാസു (എയ്ഡഡ് മേഖല സംവരണ മൂവ് മന്റെ്), പി.എൻ.സുകുമാരൻ, സുനിൽ (എ.കെ.പി.എം.എസ്), സജി ചെറുവക്കൽ, വി.എം.സന്തോഷ് (സാംബവ മഹാസഭ), സി.കെ അയ്യപ്പൻ, കെ.ശിവരാജൻ (കുറവ സമുദായ സംരക്ഷണ സമിതി), സോമൻ നന്ദിക്കാട്ട്, പുരുഷോത്തമൻ ( ഭാരതീയ വേലൻ മഹാസഭ), പി.ആർ.റെജി, പി.എ.ശിവൻ (കേരള ഉള്ളാട മഹാസഭ), രാജേന്ദ്രൻ, കെ.കെ.മണിചന്ദ്രൻ (കേരള പരവർ സർവീസ് സൊസൈറ്റി), പി.എ.ജോണി ( ആദിവാസി -ദലിത് സാംസ്കാരിക സഭ), രാജു സേവ്യർ (സിറ്റിസൺ ഫോറം ഇന്ത്യ) ജി. അനന്ദൻ, കെ.ശിവപ്രസാദ് (തിരുവിതാംകൂർ വേടൻ സമാജം), പട്ടംതുരുത്ത് ബാബു ( ഭാരതീയ വേലൻ സഭ), സുരേഷ് മയിലാട്ടുപാറ, രാജീവ് നെല്ലിക്കുന്നിൽ ( ഭാരതീയ വേലൻസസഭ) ബിബിൻ റോയി (കേരള സാംബവർ ഡെവലപ് മെൻറ് സൊസൈറ്റി) തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും വൈകീട്ട് നാലിന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിലാണ് സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.