സി.പി.ഒ സമരം 24ാം ദിവസത്തിലേക്ക്, പിന്തുണയുമായി കോൺഗ്രസ് നേതാക്കളെത്തി
text_fieldsതിരുവനന്തപുരം: സി.പി.ഒ ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമരപ്പന്തലിൽ. യൂത്ത് കോൺഗ്രസ് അനിശ്ചിതകാല സമരം അവസാനിപ്പിച്ച ശേഷമാണ് മൂവരും സി.പി.ഒ സമരക്കാരെ സന്ദർശിക്കാെനത്തിയത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ അനുകൂല സമീപനമുണ്ടാകുമെന്ന് നേതാക്കൾ സമരക്കാർക്ക് ഉറപ്പുനൽകി.
സമരത്തിെൻറ സ്ഥിതിഗതികളും വിശദാംശങ്ങളും പ്രതിനിധികൾ നേതാക്കളെ ബോധ്യപ്പെടുത്തി. ഒപ്പമുണ്ടാകുമെന്ന് നേതാക്കളും വ്യക്തമാക്കി. എൽ.ജി.എസ് ഉദ്യോഗാർഥികൾ സർക്കാർ ഉറപ്പിൽ പ്രക്ഷോഭം അവസാനിപ്പിച്ചെങ്കിലും അതിെൻറ ലാഞ്ഛനയൊന്നുമേശാതെ സി.പി.ഒ സമരം പൂർവാധികം ശക്തമാണ്. നിരവധി പേരാണ് തിങ്കളാഴ്ചയും പിന്തുണയുമായെത്തിയത്.
ആവശ്യങ്ങളിൽ അനുകൂല സമീപനം വേണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ഉദ്യോഗാർഥികളുടെ മഹാസംഗമം നടക്കും. ജസ്റ്റിസ് ബി. കെമാൽ പാഷയാണ് ഉദ്ഘാടനം.
സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി മുഴുവൻ ഉദ്യോഗാർഥികളെയും സെക്രേട്ടറിയറ്റിന് മുന്നിലെത്തിക്കാനാണ് മഹാസംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ഞായറാഴ്ചയിലെ ചർച്ചയിൽ 'അനുകൂല സമീപനം സ്വീകരിക്കാ'മെന്ന് മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയെങ്കിലും രേഖാമൂലമുള്ള ഉറപ്പ് നൽകാൻ തയാറായില്ല. രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം പിൻവലിക്കേണ്ടെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്.
3200 ഒഴിവുകളും തങ്ങളുടെ റാങ്ക് ലിസ്റ്റിെൻറ കാലാവധിക്കുള്ളിൽ വന്നതാണെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് സി.പി.ഒ സമരക്കാർ വ്യക്തമാക്കുന്നു. റാങ്ക് ലിസ്റ്റിെൻറ കാലാവധിക്കുള്ളിലുള്ള വേക്കൻസികളാണ് തങ്ങൾ ആവശ്യപ്പെടുന്നത്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് സമരം ചെയ്യുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചശേഷം തീരുമാനമുണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചതെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.