Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണിമുടക്കിന്റെ ആദ്യ...

പണിമുടക്കിന്റെ ആദ്യ ദിനം കെ.എസ്​.ആർ.ടി.സിയിൽ ജോലിക്കെത്തിയത്​ 2525 പേർ; ഓടിച്ചത്​ ​ 52 സർവീസുകൾ

text_fields
bookmark_border
പണിമുടക്കിന്റെ ആദ്യ ദിനം കെ.എസ്​.ആർ.ടി.സിയിൽ ജോലിക്കെത്തിയത്​ 2525 പേർ; ഓടിച്ചത്​ ​ 52 സർവീസുകൾ
cancel
Listen to this Article

കോട്ടയം: ദേശീയ പണിമുടക്കിന്‍റെ ആദ്യ ദിനം കെ.എസ്​.ആർ.ടി.സിയിൽ ജോലിക്കെത്തിയത്​ 2525 ജീവനക്കാർ. ഇവർ ചേർന്ന്​ സംസ്ഥാനമൊട്ടാകെ നടത്തിയത്​ 52 സർവീസുകളും. മാർച്ച്​ 28 ലെ കണക്കനുസരിച്ച്​ 18145 സ്ഥിരം ജീവനക്കാരും 612 താൽക്കാലികക്കാരും ഉൾപ്പെടെ​ 18757 ജീവനക്കാർ കോർപറേഷനിലുണ്ട്​.

428 സ്ഥിരം ജീവനക്കാർ അവധിയിലാണ്​. ഇവരിൽ 13.46 ശതമാനം പേർ ജോലിക്കെത്തിയെങ്കിലും ഓടിക്കാനായത്​ ആകെ സർവീസുകളിൽ 1.31 ശതമാനം മാത്രമാണ്​. ഏറ്റവും കൂടുതൽ ഓടിച്ചത്​ മാനന്തവാടി ഡിപ്പോയാണ്​. 67 ഷെഡ്യൂളുകളിൽ 33 എണ്ണം നിരത്തിലിറക്കാൻ അവർക്കായി. ആകെയുള്ള 400 ജീവനക്കാരിൽ 147 പേർ ജോലിക്കെത്തിയിരുന്നു. തൊട്ടുപിന്നിൽ സുൽത്താൻ ബത്തേരിയാണ്​. 66 സർവീസുകളിൽ 16 എണ്ണം ഓടി. 437 ജീവനക്കാരിൽ 49 പേരാണ്​ ജോലിക്കെത്തിയത്​.

തിരുവനന്തപുരം സിറ്റിയിൽ 107 സർവീസുകളിൽ രണ്ടെണ്ണവും വിതുരയിലെ 31 സർവീസുകളിൽ ഒരെണ്ണവും ഓടിച്ചു. യഥാക്രമം 43 ഉം ഒമ്പതും ജീവനക്കാരാണ്​ ഇവിടെ ജോലിക്കെത്തിയത്​. മറ്റുഡിപ്പോകളിലും ജീവനക്കാർ എത്തിയെങ്കിലും സർവീസുകൾ നടത്തിയില്ല. ബി.എം.എസ്​ അനുകൂല തൊഴിലാളി സംഘടനയിൽപെട്ടവരാണ്​ ജോലിക്കെത്തിയത്​. സംഘപരിവാറിന്​ വലിയ സ്വാധീനമുള്ള പാലാ ഡിപ്പോയിലാണ്​ ഏറ്റവും കൂടുതൽ ജീവനക്കാരെത്തിയത്​. 221 ജീവനക്കാരിൽ 72 പേർ ഇവിടെ ജോലിക്കെത്തി. എന്നാൽ, 55 സർവീസുകളിൽ ഒന്നുപോലും ഓടിക്കാൻ സാധിച്ചില്ല.

എറണാകുളത്ത്​ 288 ജീവനക്കാരിൽ 64 പേരും കോട്ടയത്ത്​ 190 പേരിൽ 60 ​ജീവനക്കാരും ഹാജരായെങ്കിലും സർവീസുകളൊന്നും നടത്തിയില്ല. 2020ൽ നടത്തിയ ഹിതപരിശോധനയുടെ കണക്കുകൾ പ്രകാരം ബി.എം.എസ്​. സംഘടനയിൽപ്പെട്ട 4802 ജീവനക്കാർ കെ.എസ്​.ആർ.ടി.സിയിലുണ്ട്​. ഇവരെ ഉപയോഗിച്ച്​ സർവീസുകൾ നടത്താനുള്ള ഒരു ക്രമീകരണവും കോർപറേഷൻ മേധാവികൾ സ്വീകരിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeksrtc
News Summary - On the first day of the strike, 2525 people came to work in KSRTC
Next Story