കൊല്ലത്ത് പണിമുടക്ക് രണ്ടാംദിനം സംഘർഭരിതം,അധ്യാപകരെ പൂട്ടിയിട്ടു
text_fieldsകൊല്ലം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനം ജില്ലയിൽ മിക്ക സ്ഥലങ്ങളിലും സംഘർഷാവസ്ഥ. കടയ്ക്കൽ ചിതറ ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ സ്കൂൾ മുറിയിൽ പൂട്ടിയിട്ടു. കൊല്ലം വള്ളിക്കീഴിൽ അധ്യാപകർക്കു നേരെ അസഭ്യവർഷമുണ്ടായി.
ഹൈകോടതി ഇടപെടലിന്‍റെ സാഹചര്യത്തിൽ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചതോടെ പലയിടത്തും ജോലിക്കെത്തിയ ജീവനക്കാരെ വഴിയിൽ തടഞ്ഞു. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് കൊല്ലം ഹൈസ്കൂൾ ജങ്ഷനിൽ സമരാനുകൂലികൾ തടഞ്ഞു. നിരവധി വാഹനങ്ങളും ഇവിടെ തടഞ്ഞിട്ടു.
ഇതിനിടെ ഓട്ടോയിൽ വന്ന രണ്ട് എൻ.ജി.ഒ യൂനിയൻ പ്രവർത്തകരെ തടയാതെ കടത്തിവിട്ടു. മിക്ക സ്ഥലത്തും വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും അടപ്പിച്ചു. പലയിടത്തും വ്യാപാരികളും സമരാനുകൂലികളും തമ്മിൽ വാക്കുതർക്കമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.