പൊതുസ്ഥലങ്ങളിൽ ഒാണാഘോഷം വേണ്ട; സദ്യയുടെ പേരിൽ കൂട്ടംകൂടരുത്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കർശനനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
നിർദേശങ്ങൾ ഇപ്രകാരം
•എല്ലാവിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കടകൾ രാവിലെ ഏഴുമുതൽ വൈകീട്ട് ഒമ്പത് വരെ തുറക്കാം
•കടയുടെ വലിപ്പമനുസരിച്ചുവേണം ഉപഭോക്താക്കളെ ഉള്ളിൽ പ്രവേശിപ്പിക്കേണ്ടത്
•കടകളിൽ പ്രവേശിപ്പിക്കാവുന്ന ആൾക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ കടയുടെ പുറത്ത് പ്രദർശിപ്പിക്കണം
•ഉപഭോക്താക്കൾക്ക് കാത്തുനിൽക്കാൻ വേണ്ടി കടയുടെ പുറത്ത് വട്ടം വരക്കുകയോ ലൈൻ മാർക്ക് ചെയ്യുകയോ വേണം
•കടകളിൽ എല്ലാത്തരം സാമൂഹിക സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണം, പൊലീസ് ഇക്കാര്യം ഉറപ്പാക്കും.
•മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവർ ഹോം ഡെലിവറി സംവിധാനം േപ്രാത്സാഹിപ്പിക്കണം
•പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല
•ഓണസദ്യയുടെയും മറ്റും പേരിൽ കൂട്ടംകൂടാനോ പൊതുപരിപാടികൾ നടത്താനോ അനുവദിക്കില്ല
•പായസം, മൽസ്യം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷ േപ്രാട്ടോകോൾ നിർബന്ധമായും പാലിക്കണം
•അത്യാവശ്യമില്ലാത്ത യാത്രകൾ ഓണക്കാലത്ത് ഒഴിവാക്കണം. കണ്ടെയ്ൻമെൻറ് മേഖലയിലെ നിയന്ത്രണങ്ങൾ തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.