ഉരുക്കരുത്തിന്റെ കന്നുതെളി ഉത്സവം
text_fieldsഓണമെന്നത് മലയാളികൾക്ക് കാർഷിക ഉത്സവം കൂടിയാണ്. കാലവർഷം വിടവാങ്ങിയ തെളിഞ്ഞ മാനത്തിന് കീഴെ നോക്കെത്ത ദൂരത്ത് വിളഞ്ഞ് നിൽക്കുന്ന സ്വർണ വർണ കതിരുകളും വയൽ വരമ്പുകളിലും പറമ്പുകളിലും വിളഞ്ഞു നിൽക്കുന്ന പച്ചക്കറികളും തുമ്പയും മുക്കൂത്തിയും ചെണ്ടുമല്ലിയും ആമ്പൽപൂവും തുടങ്ങി പൂത്തുലഞ്ഞ പൂക്കൾക്കിടയിലും ഓണത്തിന് ജില്ലയിൽ നടന്ന വരുന്ന പ്രധാന ഉത്സവമാണ് കന്നുതെളി. പൂർണമായും കാർഷികമേഖലയായ ജില്ലക്ക് കന്നുതെളി ഉത്സവത്തിന് പ്രമുഖ സ്ഥാനമാണുള്ളത്.
കർഷകരുടെ സന്തതസഹചാര്യകൂടിയാണ് ഉരുക്കൾ. കാർഷിക മേഖലയിലെ പണികൾ യന്ത്രങ്ങൾ ഏറ്റടുക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ ഒന്നാം വിള കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ രണ്ടാം വിള കൃഷി ഇറക്കുന്നതിന് നല്ല ആഴമുള്ള ചേറ്റ് കണ്ടങ്ങൾ ഉഴുത് മറിക്കുന്നതിന് നല്ല ഉശിരുള്ള ഉരുക്കളെ ആവശ്യമായിരുന്നു. ഇതിനുള്ള വേദികൂടിയായിരുന്നു കന്നുതെളികൾ. മാത്രമല്ല പ്രൗഢിയുടെ അംഗികാരം കുടിയായിരുന്നു മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നത്. ചിതലി, മലമ്പുഴ, ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും കന്നുതെളി മത്സരങ്ങൾ നടക്കാറുണ്ട്. എന്നാൽ കാലഘട്ടം മാറിയതോടെ തെളിയിൽ വിജയിക്കുന്ന ഉരുക്കൾ ഉയർന്ന വിലയ്ക്ക് വിറ്റുപോകാനുള്ള ഉപാധികൂടിയായി മാറി ഇത്തരം മത്സരങ്ങൾ.
ഇതിനായി ഉരുക്കളെ മാരകമായി വേദനപ്പിക്കാൻ തുടങ്ങിയതോടെ ഇവക്ക് നിയന്ത്രണങ്ങളും വന്നു. ജില്ലക്ക് പുറമെ അയൽ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും വരെ ഉരുക്കൾ ഇവിടെ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.