ഓണം ബംബർ പരപ്പനങ്ങാടി സ്വദേശിക്ക്
text_fieldsതിരൂരങ്ങാടി: കേരള സർക്കാർ ലോട്ടറിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനതുകയായ പത്തുകോടി പരപ്പനങ്ങാടിയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ ചുഴലി സ്വദേശി മുസ്തഫയെയാണ് ഭാഗ്യം തുണച്ചത്. പരപ്പനങ്ങാടിയിൽ പിക്അപ് വാൻ ഡ്രൈവറാണ് ഇദ്ദേഹം.
വെള്ളിയാഴ്ച നറുക്കെടുത്ത തിരുവോണം ബംബർ എ.ജെ 442876 നമ്പർ മലപ്പുറം ജില്ലയിലാണെന്നറിഞ്ഞിരുന്നെങ്കിലും ആർക്കാണെന്ന തിരച്ചിലിലായിരുന്നു എല്ലാവരും. അതിനിടെ, പല അഭ്യൂഹങ്ങളും പരന്നു. പരപ്പനങ്ങാടിയിലെ ഏജൻറായ പാലത്തിങ്ങൽ കൊട്ടന്തലയിലെ പൂച്ചേങ്ങൽ കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്.
പരപ്പനങ്ങാടിയിലെ ഐശ്വര്യ ഏജൻസിയിൽനിന്നാണ് ഖാലിദ് ടിക്കറ്റ് വാങ്ങിയത്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചു. ജി.എസ്.ടിയും ഏജൻറിെൻറ കമീഷനും കഴിഞ്ഞ് ആറ് കോടി 30 ലക്ഷം രൂപ മുസ്തഫക്ക് ലഭിക്കും. ഏജൻറ് ഖാലിദിന് കമീഷനായി 90 ലക്ഷം രൂപയും ലഭിക്കും. സൈനബയാണ് മുസ്തഫയുടെ ഭാര്യ. മുബസിന, മുഫീദ, മുനീർ, മുജീബ്‌റഹ്മാൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.